24 September Monday

കാർഷിക വായ‌്പയ‌്ക്ക‌് പലിശയിളവ് അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

വനിതാ കർഷക കൺവൻഷൻ അഡ്വ. എസ് കെ പ്രീജ ഉദ‌്ഘാടനംചെയ്യുന്നു

 

ആലപ്പുഴ
വനിതാഗ്രൂപ്പുകളുടെ കാർഷിക വായ‌്പയ‌്ക്ക‌് പലിശയിളവ് അനുവദിക്കണമെന്ന് കേരള കർഷകസംഘം ജില്ലാ വനിതാ കർഷക കൺവൻഷൻ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ ഓണക്കാല ക‌ൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, എല്ലാം വെള്ളംകയറി നശിച്ചു. ക്ഷീര‐കോഴി‐ താറാവ് കർഷകരും കടുത്തപ്രതിസന്ധിയിലാണ‌്. ബാങ്കുകളിൽനിന്ന‌് വായ‌്പയെടുത്താണ് പലരും ക‌ൃഷി നടത്തിയത്. ഇവരുടെ വായ‌്പയ‌്ക്ക‌് പലിശയിളവ് നൽകണം.
പുന്നുപ്ര‐വയലാർ സ‌്മാരക ഹാളിൽ ചേർന്ന കൺവൻഷൻ അഖിലേന്ത്യാ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് കെ പ്രീജ ഉദ‌്ഘാടനംചെയ‌്തു. കർഷകസംഘം ജില്ലാ വനിത കൺവീനർ വത്സല മോഹൻ അധ്യക്ഷയായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി അഡ്വ. ജി ഹരിശങ്കർ മുഖ്യ പ്രഭാഷണം നടത്തി. രമാദേവി, അഡ്വ. ഡി പ്രിയേഷ‌്കുമാർ, അഡ്വ. എം സന്തോഷ‌്കുമാർ, സുനിൽകുമാർ, മേഴ്സി ഡയാന മാസിഡോ, ഗീത മുരളി, അബ‌്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. വത്സല മോഹൻ കൺവീനറായി 25 അംഗ വനിതകർഷക സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
Top