17 December Monday

മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ ചുമരില്‍ കുടിയേറ്റ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017
ചിറ്റാരിക്കാല്‍ > പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ്  ഉദ്ഘാടനം ചെയ്യാന്‍ ചൊവ്വാഴ്ച എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ ചുമരില്‍ കുടിയേറ്റ ചരിത്രം ഒരുക്കി ജെ പി ചിറ്റാരിക്കാല്‍. 
ബഹുനില കെട്ടിടത്തിന്റെ ചുമരിലാണ് ചിത്രങ്ങള്‍ ഒരുക്കിയത്. മുനയംകുന്ന് വെടിവയ്പ്പ്, കുടിയേറ്റ കാലത്ത് ചെറുപുഴ പുഴകടക്കാന്‍ ജനങ്ങള്‍ക്ക് ഏക ആശ്രയമായ പാണ്ടിയാത്ര, പഴയ ഗ്രാമീണ വഴികളിലൂടെയുള്ള ജീപ്പ് യാത്ര, ചിറ്റാരിക്കാലിലേക്ക് ആദ്യമായി സര്‍വീസ് നടത്തിയ കാളിശേരി ബസ്, ചിറ്റാരിക്കാലിലെ ആദ്യത്തെ പള്ളി, ആദ്യത്തെ പള്ളിക്കൂടം, ആദ്യത്തെ ക്ഷേത്രം, ആദ്യകാലത്ത് രോഗികളെ എടുത്തുകൊണ്ടു പോകുന്നത്, പ്രസവ ശുശ്രൂഷയ്ക്ക് വയറ്റാട്ടിമാരെ കൂട്ടി വരുന്നത്, കൃഷിയിടത്തിലെ കാവല്‍മാടങ്ങള്‍ എല്ലാം വരച്ചുവച്ചിട്ടുണ്ട്. ആദ്യകാലത്തെ കൃഷിയും, കൃഷിരീതിയും പുതിയ കാലത്ത് വരുത്തിയ കാര്‍ഷിക മാറ്റങ്ങളും എടുത്തു പറയുന്നു. 25 ലധികം ചിത്രങ്ങളാണ് കുറഞ്ഞ ദിവസത്തില്‍ റിട്ട. ചിത്രകലാ അധ്യാപകനായ  ജെ പി  തയ്യാറാക്കിയത്. 
നൂറുകണക്കിനാളുകളാണ് ദിവസവും സന്ദര്‍ശകരായി എത്തുന്നത്. പി കരുണാകരന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ചു. 
പ്രധാന വാർത്തകൾ
Top