16 November Friday

കുടുംബശ്രീ നൽകിയത്‌ 7 കോടി, ശുചീകരണ പ്രവർത്തനത്തിലും ഏറെ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സഹായമായ 7 കോടിരൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീൻ മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറുന്നു

തിരുവനന്തപുരം> ദുരിതാശ്വാസ നിധിയിലേക്ക്  കുടുംബശ്രീയുടെ സഹായമായ 7 കോടിരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക്‌ കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ  ആഴ്ച സമ്പാദ്യത്തിൽ നിന്നും ശേഖരിച്ച തുകയാണിത്.  ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രണ്ട് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങൾ വളണ്ടറിയർമാരായി .
 
ഇവരുടെ  നേതൃത്വത്തിൽ ഒരു ലക്ഷത്തിലധികം വീടുകളും, 3140 പൊതു സ്ഥലവും,  പൊതു വഴിയും വൃത്തിയാക്കി. അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘർഷം കുറയ്ക്കാൻ കുടുംബശ്രീ  കമ്യൂണിറ്റി  കൗൺസിലേഴ്‌സിന്റെ നേതൃത്വത്തിൽ 16361 പേർക്ക് കൗൺസിലിംഗും നൽകി. 
 
വിവിധ ക്യാമ്പിലും, പ്രളയദുരിതത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്കും 76781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകൾ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിതരണം ചെയ‌്തു. 15309 കുടുംബശ്രീ അംഗങ്ങളുടെ വീടുകൾ ദുരിതബാധിതർക്ക് അഭയകേന്ദ്രമായി മാറി.
 
.തദ്ദേശസ്വയംഭരണ  മന്ത്രി എ.സി മൊയ്തീനാണ്‌ ചെക്ക്‌ കൈമാറിയത്‌. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലവും, കാര്യക്ഷവുമാക്കുമെന്ന് തദ്ദേശസ്വയംഭരണ  മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.  മന്ത്രിക്ക് പുറമേ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, ഡോ.ടി.എൻ സീമ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു  .

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top