13 November Tuesday

ഭക്ഷ്യക്ഷാമമുണ്ടാകില്ല‌‌: മന്ത്രി പി തിലോത്തമൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 

ആലപ്പുഴ
കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണവകുപ്പ് സംഭരിച്ചിട്ടുണ്ടെന്നും ക്ഷാമമുണ്ടാകില്ലെന്നും മന്ത്രി പി തിലോത്തമൻ അറിയിച്ചു.  മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.  
പരമാവധി ആളുകളെ സ്‌കൂൾ കോളേജ് എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കി മറ്റ‌് ഹാളുകൾ, പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനി അധ്യയനദിവസങ്ങൾ നഷ‌്ടപ്പെടരുത്. വെള്ളം വറ്റിക്കാനും ശ്രമിക്കുന്നുണ്ട്. കുട്ടനാടിനെ വേഗം പൂർവസ്ഥിതിയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത‌്.  
റേഷൻകടകൾ മുങ്ങിയ ഇടങ്ങളിലെ വില്ലേജ് അധിക‌ൃതരുടെ സാനിധ്യത്തിൽ നഷ‌്ടം കണക്കാക്കി മോശമായവ നശിപ്പിക്കും.  മുങ്ങിയ റേഷൻകടകൾ മാറ്റി പുതിയ കേന്ദ്രത്തിൽ തുറക്കാൻ നിർദേശിച്ചിട്ടുണ്ട്. കൈനകരിയിൽ, ബോട്ടിൽ ഇ‐പോസ് മെഷീനുപയോഗിച്ച് റേഷൻ വിതരണംചെയ്യും. ഒരു കാരണവശാലും അരിവിതരണം മുടങ്ങില്ലെന്നും അദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top