23 September Sunday

കാർഷിക സമൃദ്ധിയുടെ ഓർമകളുമായി കുരുന്നുകൾ അരങ്ങിലെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

 

നാദാപുരം  
കാർഷിക സമൃദ്ധിയുടെ നന്മ നിറഞ്ഞ നാളുകൾ അരങ്ങിലെത്തിക്കാ നൊരുങ്ങുകയാണ് വിദ്യാർഥികൾ. മൂന്നാം ക്ലാസ്സിലെ മലയാളം ഭാഷാ പാഠപുസ്തകത്തിലെ 'മണ്ണിലെ നിധി’എന്ന കഥയിലെ കഥാപത്രങ്ങൾക്ക്  ജീവൻ  നല്കിയാണ്  ഇരിങ്ങണ്ണൂർ എൽ പി സ്കൂളിലെ 14 വിദ്യാർഥികൾ അരങ്ങിലെത്തുന്നത്. 
അധ്വാനത്തിന്റെ മഹത്വവും നന്മയും വിളച്ചോതി കൊയ്ത്തരിവാളും കൈക്കോട്ടുമുപയോഗിച്ച് കർഷകർ  മണ്ണിനെ പൊന്നാക്കി മാറ്റുന്ന കാർഷിക ജീവിതത്തിന്റെ നേർക്കാഴ്ചയാണ്  നാടകത്തിന്റെ പൊരുൾ . സ്കൂളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാടകം ഒരുക്കുന്നത്.
അര മണിക്കൂർ നീളുന്ന  ലഘു നാടകത്തിൽ മൂന്നാം ക്ലാസ്സുകാരായ ഡാമിയ യു, എ കെ ആർദ്ര, ഋതുനന്ദ്, ശിവനന്ദ്, യാദവ് കൃഷ്ണ, മുഹമ്മദ്, ആയിഷ, ഷാനി കൃഷ്ണ, വൈഗ,   അംന ഫാത്തിമ, റോണ ചന്ദ്രൻ, കാർതിക് , കൃഷ്ണ, അഞ്ജയ് കൃഷ്ണ എന്നീ വിദ്യാർഥികളാണ് കഥാപാത്രങ്ങളായി വേഷമിടുന്നത്.   നാടക പ്രവർത്തകൻ വി പി ആർ വെള്ളൂരും  അധ്യാപകനായ കെ കുമാരനുമാണ് നാടകത്തിന്റെ സംവിധാനവും അണിയറ പ്രവർത്തനവും നിർവഹിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top