24 September Monday

യുജിസിയെ അട്ടിമറിക്കുന്നതിനെതിരെ ഉജ്വല വിദ്യാർഥി മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട‌് ആദായനികുതി ഓഫീസിലേക്ക‌് നടത്തിയ മാർച്ച‌്

കോഴിക്കോട‌്
യുജിസിയെ അട്ടിമറിച്ച‌് വിദ്യാഭ്യാസ മേഖലയെ കാവി﹣കച്ചവടവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഉജ്വല വിദ്യാർഥി പ്രതിഷേധം. എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട‌് ആദായനികുതി ഓഫീസിലേക്ക‌് മാർച്ച‌് നടത്തി. ക്രിസ‌്ത്യൻ കോളേജ‌് പരിസരത്ത‌് നിന്നാരംഭിച്ച മാർച്ച‌് ആദായനികുതി ഓഫീസിനു മുന്നിൽ പൊലീസ‌് തടഞ്ഞു. മാർച്ച‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി നിഖിൽ ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ  ജില്ലാ പ്രസിഡന്റ‌് ടി അതുൽ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിദ്ധാർഥ‌് രവീന്ദ്രൻ, എം കെ ബിബിൻരാജ‌്, ജില്ലാ ജോയിന്റ‌് സെക്രട്ടറിമാരായ അരുൺ ഒഴലോട്ട‌്, ബി സി അനുജിത്ത‌് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിനാൻ ഉമ്മർ സ്വാഗതവും ദിൻഷിദാസ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top