20 April Friday
മഴക്കാല പൂര്‍വ ശുചീകരണം

ശുചിത്വമിഷന്‍ ഫണ്ട് ചെലവഴിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

 മലപ്പുറം > പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കുന്നതില്‍ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം. അടുത്ത വര്‍ഷത്തെ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണത്തിന്  എത്ര തുക ആവശ്യമാണെന്ന കണക്ക് ഹാജരാക്കാനും ശുചിത്വ മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 22 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ കണക്ക് നല്‍കിയിട്ടുള്ളത്.

94 ഗ്രാമ പഞ്ചായത്തുകള്‍ക്കും 12 നഗരസഭകള്‍ക്കുമായി ഈ വര്‍ഷം 1,39,72,361 രൂപയാണ് ശുചിത്വ മിഷന്‍ വഴി സര്‍ക്കാര്‍ അനുവദിച്ചത്. തുക ചെലവഴിച്ച് വിനിയോഗ സാക്ഷ്യപത്രം ആഗസ്ത് 30ന് മുമ്പ് ഹാജരാക്കാനായിരുന്നു നിര്‍ദേശം. 
പെരിന്തല്‍മണ്ണ, മലപ്പുറം നഗരസഭകളും കരുളായി, അമരമ്പലം, പള്ളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, മങ്കട, മൂര്‍ക്കനാട്, ചാലിയാര്‍ വഴിക്കടവ്, പോത്തുകല്ല്, വെട്ടത്തൂര്‍, ഏലംകുളം, മാറഞ്ചേരി, ആലങ്കോട്, തവനൂര്‍, വെട്ടം എന്നീ പഞ്ചായത്തുകളും മാത്രമാണ് വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയത്. സാക്ഷ്യപത്രം ഇനിയും ഹാജരാക്കാത്തവര്‍ ഉടന്‍ ശുചിത്വ മിഷനില്‍ ഹാജരാക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രധാന വാർത്തകൾ
Top