20 November Tuesday

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സ്റ്റോർ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
തിരുവനന്തപുരം 
നന്ദാവനം കണ്‍സ്യൂമര്‍ സ്റ്റോറിലെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സ്റ്റോറിലെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. കരകുളം സ്വദേശിയും പേരൂര്‍ക്കട സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനുമായ എസ് സാജു (47) ആണ് പരാതിക്കാരന്‍. ചൊവ്വാഴ‌്ച ഉച്ചയ്ക്ക‌് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള നന്ദാവനത്തെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സാജുവിനോട് സ്റ്റോറിലെ ഒരു ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞിട്ടും  പൊതുജനങ്ങളുടെ മുന്നില്‍ അപമാനിച്ചുവെന്ന‌് പരാതിയിൽ പറയുന്നു. 
 
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന‌ുമാണ‌് സാജു സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പ്രമോദ് കുമാറിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത‌്.
 
 
പ്രധാന വാർത്തകൾ
Top