15 November Thursday

നൂറിന്റെ നിറവിലും ശ്രീദേവിയമ്മ ചികിത്സക്ക് മാറ്റിവച്ച തുക നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ശ്രീദേവിയമ്മയിൽനിന്ന്‌ പി പി കബീർ തുക ഏറ്റുവാങ്ങുന്നു

മേലാറ്റൂർ 
ചികിത്സക്കായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നൂറുവയസുകാരി. മേലാറ്റൂർ പൊന്നംതൊടി ശ്രീദേവിയമ്മയാണ് മരുന്നിനും ചികിത്സക്കുംവേണ്ടി മാറ്റിവച്ച തന്റെ പക്കലുള്ള സമ്പാദ്യം 15,000 രൂപ  ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തുക സിപിഐ എം മേലാറ്റൂർ ലോക്കൽ സെക്രട്ടറി പി പി കബീറിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ കെ ഉദയവർമൻ, വി ഇ ശശിധരൻ, എഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി അംബിക, സി ടി കുഞ്ഞാപ്പു, എം സൈതലവി, കെ സുരേഷ് ബാബു, വി വി ദിനേശ്   എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top