16 November Friday
ദേശീയപാത വികസനം അത്യന്താപേക്ഷിതം

അപകടങ്ങളുടെ നീണ്ട നിരയുമായി കൊട്ടിയം‐പാരിപ്പള്ളി ദേശീയപാത

ആർ മോഹൻദാസ‌്Updated: Wednesday Aug 29, 2018
ചാത്തന്നൂർ
ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം പാതയിൽ അപകടങ്ങൾ വർധിക്കുന്നു. 
കൊട്ടിയത്തിനും പാരിപ്പള്ളിക്കുമിടയിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ പന്ത്രണ്ടോളം ജീവനുകളാണ് ദേശീയ പാതയിൽ പൊലിഞ്ഞത്. ഇത്തിക്കര പാലത്തിന് സമീപം കഴിഞ്ഞ 13 ന് നടന്ന അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. തെറ്റിക്കുഴിയിൽ അന്നേ ദിവസം രാത്രിയിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു. ഏതാനം മാസം മുമ്പു് സ്റ്റാൻഡേർഡ് 
ജംങ്ഷന് സമീപം നടന്ന സ്കൂട്ടർ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് 
മരിച്ചത്. 
കൊട്ടിയം സിതാര ജംങ്ഷൻ, മൈലക്കാട് കുത്തിറക്കം, ഇത്തിക്കര , സ്റ്റാന്റേർഡ് ജംങ്ഷൻ പോസ്റ്റോഫീസ് ജംങ്ഷൻ, ഊറാം വിള, കല്ലുവാതുക്കൽ, പരിപ്പള്ളി തെറ്റിക്കുഴി, കടമ്പാട്ടുകോണം എന്നീ സ്ഥലങ്ങൾ അപകട മേഖ
ലയായി സ്ഥാനനിർണ്ണയം നടത്തി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ശാസ്ത്രീയമായി ദേശീയപാത വികസിപ്പിച്ചാല്‍ മാത്രമേ 
ഇത്തരം അപകടങ്ങള്‍ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കാനാവുകയുള്ളൂ.  
ഇരുപത്തിയഞ്ച് വർഷം മുമ്പാണ് ദേശീയ പാത വികസനം നടന്നത്. രണ്ട് ബസുകൾ കടന്നു പോകത്തക്കവിധമാണ് നിലവിലെ പാതയുടെ വീതി. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇപ്പോള്‍ ഈ വഴി കടന്നു പോകുന്നത്. ശാസ്ത്രീയമല്ലാത്ത റോഡില്‍ അശ്രദ്ധമായ ഡ്രൈവിങ്ങ് കൂടിയാകുന്നതോടെ അപകടങ്ങളുടെ തോത് വീണ്ടും വര്‍ധിക്കുന്നു. ഇതിന് വേണ്ടത്ര ബോധവത്കരണം ആവശ്യമാണ്. പാരിപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ദേശീയ പാതയോരത്ത് പ്രത്യേക 
ഹബ്ബുകൾ സ്ഥാപിച്ച് രാത്രി ഡ്രൈവ് ചെയ്തെത്തുന്നവര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്തിരുന്നു. പിന്നീട് അത് നിർത്തലാക്കി. 
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ
തോടെയാണ് ദേശീയ പാത 
വികസനത്തിന് ആക്കം കൂട്ടിയത്. ദേശീയപാതയുടെ സ്ഥല
മെടുപ്പ് യാതൊരു എതിർ
പ്പുമില്ലാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ ചില വികസന വിരോധികൾ വീണ്ടും കോടതിയിലെത്തി. ഇത്തിക്കര പാലത്തിന് പടിഞ്ഞാറ് വശത്തെ മുസ്ലിം പള്ളിക്കടുത്തവരെ 
ദേശീയപാതക്കായി സ്ഥല
മേറ്റടുത്തു കല്ലിട്ടു. ഇപ്പോൾ ഏറ്റെടുക്കൽ മുടങ്ങിയിരിക്കകയാണ്.
പ്രധാന വാർത്തകൾ
Top