24 September Monday

കെജിഎൻഎ ഈ‌സ‌്റ്റ‌് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

കേരള ഗവ. നേഴ‌്സസ‌് അസോസിയഷൻ തിരുവനന്തപുരം ഈ‌സ്റ്റ‌് ജില്ലാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കേരള ഗവ. നേഴ‌്സസ‌് അസോസിയഷൻ തിരുവനന്തപുരം ഈ‌സ്റ്റ‌് ജില്ലാ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് എസ‌് കൃഷ‌്ണ അധ്യക്ഷയായി. എൻ രതീന്ദൻ, എം എസ‌് ശ്രീവത്സൻ, ബി അനിൽകുമാർ, എം മനോജ‌്, അരവിന്ദാക്ഷൻ, വി എസ‌് രാജീവ‌്, ഷാജി, പി എസ‌് പ്രജു, നിഷാഹമീദ‌്, എൽ വസന്തകുമാരി,  രാജീവ‌് രാജ‌്  എന്നിവർ സംസാരിച്ചു. ജാസ‌്മിൻ രക്തസാക്ഷി പ്രമേയവും ടി ആർ ആശ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ ശ്രീജിത്ത‌് സ്വാഗതവും പ്രീതാകൃഷ‌്ണൻ നന്ദിയും പറഞ്ഞു.
ജില്ലാ നേതാക്കളായിരുന്ന  ജെ എസ‌് ചന്ദ്രമതി, എം ആർ അംബിക എന്നിവർക്ക‌് യാത്രയയപ്പ‌് നൽകി. യാത്രയയപ്പ‌് സമ്മേളനം പി കെ തമ്പി ഉദ‌്ഘാടനംചെയ‌്തു. എസ‌് സുഷമ, കെ അനില എന്നിവർ സംസാരിച്ചു. ബി എസ‌് അർച്ചന  അധ്യക്ഷയായി. എസ‌് എൽ പ്രതിഭ സ്വാഗതവും അശ്വതി ആർ നായർ നന്ദിയും പറഞ്ഞു. 
 
പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ‌് ടി സുബ്രഹ‌്മണ്യൻ ഉദ‌്ഘാടനംചെയ‌്തു. ബി ബീന സംസാരിച്ചു. കൃഷ‌്ണ അധ്യക്ഷയായി. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  എസ‌് എസ‌് ഹമീദ‌് ഉദ‌്ഘാടനംചെയ‌്തു. ശ്രീലാൽ സ്വാഗതവും ഷീജാറാണി നന്ദിയും  പറഞ്ഞു.സർക്കാർ നേഴ‌്സുമാരുടെ പ്രശ‌്നങ്ങൾ പഠിക്കാൻ കമീഷനെ നിയമിക്കണമെന്ന‌് കെജിഎൻഎ ഈസ‌്റ്റ‌് ജില്ലാ സമ്മേള‌നം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എ  എസ‌് കൃഷ‌്ണ  (പ്രസിഡന്റ‌്), യു ജി ബിന്ദു, ടി ആർ ആശ (വൈസ‌് പ്രസിഡന്റുമാർ), പ്രീതകൃഷ‌്ണൻ (സെക്രട്ടറി), എസ‌് എൽ പ്രതിഭ, വിഷ‌്ണു വിജയൻ (ജോ. സെക്രട്ടറിമാർ), ബി എസ‌് അർച്ചന (ട്രഷറർ).
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top