21 November Wednesday

പട്ടികജാതി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 ആലപ്പുഴ

സംസ്ഥാന സ്‌കൂൾ കായികമേളയിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ  പട്ടികജാതി വിദ്യാർഥികളെ അനുമോദിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി സർട്ടിഫിക്കറ്റ്, ചാമ്പ്യൻഷിപ്പ് നേടിയ സർട്ടിഫിക്കറ്റിന്റെ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് എന്നിവ അപേക്ഷകൻ  പഠനം നടത്തിയ സ്ഥാപന മേധാവിയുടെ ശുപാർശ സഹിതം ആഗസ‌്ത‌് 20നകം  ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പിഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തിൽ ലഭിക്കണം. ംംം.രെററ.സലൃമഹമ.ഴ്ീ.ശി എന്ന സൈറ്റിൽ അപേക്ഷ, തിരിച്ചറിയൽ കാർഡിന്റെ മാതൃക എന്നിവ  ലഭിക്കും. ഫോൺ: 047127237218
 
പ്രധാന വാർത്തകൾ
Top