19 September Wednesday

എൻട്രൻസ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 ആലപ്പുഴ 

പട്ടികജാതി വികസന വകുപ്പ് വിഷൻ പദ്ധതി പ്രകാരം പ്ലസ് വൺ സയൻസ് കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക‌്  മെഡിക്കൽ/എൻജിനിയറിങ്  പ്രവേശന പരീക്ഷയ‌്ക്ക‌് പരിശീലനം നൽകും. 2018 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പ്ലസ്‌വൺ സയൻസ് ഗ്രൂപ്പുകാർക്ക‌് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കൂടരുത്. പഠനത്തോടൊപ്പം പ്രമുഖ പരിശീലന കേന്ദ്രങ്ങളിൽ രണ്ടു  വർഷത്തെ എൻട്രൻസ് പരിശീലനമാണ് നൽകുന്നത്. 
 അപേക്ഷിക്കാനുള്ള അവസാന തീയതി  ആഗസ‌്ത‌് 15. വിശദവിവരം ജില്ലാ/ബ്ലോക്ക്/മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 04772252548. 
 
പ്രധാന വാർത്തകൾ
Top