13 November Tuesday
ഡിവൈഎഫ്‌ഐ ചെറുവത്തൂർ ബ്ലോക്ക്‌ സമ്മേളനം തുടങ്ങി

ചീമേനിയിൽ ഐടി അധിഷ്‌ഠിത വ്യവസായ പാർക്ക്‌ വേണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 തിമിരി

ചീമേനിയില്‍ ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്നും ദേശീയപാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നും ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തിമിരി ബാങ്ക് ഹാളില്‍ ഗൗരി ലങ്കേഷ്, അഭിമന്യു നഗറില്‍ നടന്ന സമ്മേളനം എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്തു. 
കെ പി വിജയകുമാര്‍, കെ എം ഗിരീഷ്, വി പി അമ്പിളി, ജിനേഷ് കുമാര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. കെ എം ഗിരീഷ് രക്തസാക്ഷി പ്രമേയവും രജീഷ് വെള്ളാട്ട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സംഘടന റിപ്പോർട്ടും  ബ്ലോക്ക് സെക്രട്ടറി കെ രാജു പ്രവര്‍ത്തന റിപ്പോർട്ടും  എം സുമേഷ് വരവ് ചെലലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. കെ സബീഷ്, സി സുരേശന്‍, എം രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എം അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു. വൈകീട്ട് നടന്ന സെമിനാര്‍ കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി ജനാര്‍ദനന്‍, കെ പി വത്സലന്‍, കെ സുധാകരന്‍, കെ മുരളി, കെ ബാലകൃഷ്ണന്‍, മാധവന്‍ മണിയറ, മുനമ്പത്ത് ഗോവിന്ദന്‍, പി കമലാക്ഷന്‍, കെ പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും. 
പ്രധാന വാർത്തകൾ
Top