22 September Saturday

25,274 പേർ ഇപ്പോഴും ക്യാമ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
കോട്ടയം
പ്രളയജലം കൂടുതൽ പ്രദേശങ്ങളിൽ നിന്നും ഇറങ്ങിയതോടെ ജില്ലയിൽ 383 ക്യാമ്പുകൾ ഇതുവരെ പിരിച്ചുവിട്ടു.  വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 25,274 പേരാണ് കഴിയുന്നത്. 
കോട്ടയം താലൂക്കിൽ 14 ക്യാമ്പുകളിലായി 1,700 കുടുംബങ്ങളിലെ 5,485 പേരും ചങ്ങനാശേരി താലൂക്കിൽ 64 ക്യാമ്പുകളിലായി 3,416 കുടുംബങ്ങളിലെ 12,974 പേരും  വൈക്കം താലൂക്കിൽ 18 ക്യാമ്പുകളിലായി 2,076 കുടുംബങ്ങളിലെ 6,815 പേരുമാണുള്ളത്. 10,071 പുരുഷന്മാരും 11,351 സ്ത്രീകളും 3,817 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. 
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിവിധ ക്യാമ്പുകളിലുണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. അധ്യയനം പുന:രാരംഭിക്കുന്നതിനായി  സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top