16 November Friday

മണിയൂരിൽ ആർഎസ‌്എസ‌് ബോംബേറ‌്: നാല‌് സിപിഐ എം പ്രവർത്തകർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
വടകര
മണിയൂർ കുന്നത്തുകരയിൽ സിപിഐ എം പ്രവർത്തകർക്ക‌് നേരെ ആർഎസ‌്എസ‌് ബോംബേറ‌്. നാല‌് സിപിഐ എം പ്രവർത്തകർക്ക‌് പരിക്ക‌്.  ഡിവൈഎഫ‌്ഐ മണിയൂർ മേഖലാ പ്രസിഡന്റ‌് പ്രസൂൺ, എസ‌്എഫ‌്ഐ വടകര ഏരിയാ ജോയിന്റ‌് സെക്രട്ടറി അഭിരാം, ശ്രീവിൻ, രജീഷ‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇവരെ വടകര സഹകരണാശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രസൂണിന്റെ തലയിൽ മാരക പരിക്കുണ്ട‌്. 
തിങ്കളാഴ‌്ച രാത്രി എട്ടോടെയാണ‌് ആക്രമണം. കുന്നത്ത‌്കരയിലെ വായനശാലയിൽ നിൽക്കുകയായിരുന്ന പ്രവർത്തകർക്കുനേരെ നേരെ 40ഓളം വരുന്ന ആർഎസ‌്എസ‌് സംഘം  ബോംബ‌് എറിയുകയായിരുന്നു.   ആർഎസ‌്എസുകാരായ തുരുത്തുമ്മൽ ബിജു, രാഹുൽ, ഇരിങ്ങോട്ട‌് സത്യൻ, സന്തോഷ‌് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വടകരയിൽനിന്നും പയ്യോളിയിൽ നിന്നും പൊലീസ‌് സ്ഥലത്തെത്തി പരിശോധന നടത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top