24 September Monday

പൂർവ വിദ്യാർഥികൾ നിർമിച്ച കിണർ ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
നീലേശ്വരം
രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ 1982 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ ഓർമക്കൂട്ട് 82 സ്‌കൂളിന് നിർമിച്ച് നൽകിയ കിണർ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ഡോ. പി വിനോദ്കുമാർ അധ്യക്ഷനായി. നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ,  കെ പി കരുണാകരൻ, ടി സി ഉദയരാജവർമ്മ, കെ പി രവീന്ദ്രൻ, പി ഷാജി, കല ശ്രീധർ, പി ബാലചന്ദ്രൻ, കെ സി മാനവർമരാജ എന്നിവർ സംസാരിച്ചു. 
വി സുരേശൻ സ്വാഗതവും സി എം രാജു നന്ദിയും പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ അര ലക്ഷം രൂപ എം രാജഗോപാലൻ എംഎൽഎ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top