22 September Saturday

കോട്ടിക്കുളം വെടിവയ്‌പ്‌ നാസറിനു വേണ്ടി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Thursday Jun 28, 2018
ഉദുമ
കഞ്ചാവ് മാഫിയ സംഘങ്ങളുടെ  ഏറ്റുമുട്ടലിൽ കോട്ടിക്കുളം സ്വദേശി മുഹമ്മദ് ഫയാസിനെ വെടിവെച്ച കോലാച്ചി നാസറിനുവേണ്ടി  പൊലീസ്  ലുക്കൗട്ട് നോട്ടീസ്‌ ഇറക്കി.  നാസർ ഗൾഫിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.  ദുബായ് വിമാനത്താവളത്തിൽ നാസറിനെ പിടികൂടിയെങ്കിലും നിയമ പ്രശ്നത്തിന്റെ പേരിൽ  വിട്ടതായാണ്‌ വിവരം.  സംഭവത്തിനുശേഷം പ്രതി ആദ്യം മംഗളൂരുവിലേക്കാണ് പോയത്. സെബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ നോക്കി മംഗളൂരുവിൽ പൊലീസ്  തിരച്ചിൽ നടത്തുന്നതിനിടെയാണ് നാസർ ബംഗളൂരു വിമാനത്താവളം വഴി ഗൾഫിലേക്ക് കടന്നത്.  പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കുന്നതിനു മുമ്പായിരുന്നു ഇത്‌.  
ഞായറാഴ്ച രാത്രി 11 നാണ്   കോട്ടിക്കുളം ജിയുപി സ്കൂളിന് മുന്നിലുള്ള സ്വകാര്യ കെട്ടിടത്തിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ ഏറ്റുമുട്ടിയത്. ഒത്തുകൂടിയ സംഘം പണമിടപാടിനെ ചൊല്ലി തർക്കത്തിലേർപ്പെടുന്നതിനിടെ നാസർ വെടിയുതിർത്തു.  വെടിയേറ്റ ഫയാസ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്്. വധശ്രമത്തിനും ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനുമാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്‌. 
പ്രധാന വാർത്തകൾ
Top