പയ്യന്നൂര്‍ > പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ ജനങ്ങള്‍ക്ക് വികസന-ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുള്ള ബ്രോഡ്കാസ്റ്റിങ് സംവിധാനം ആരംഭിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരുക്കുന്നത്.
വികസന-ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ നഗരസഭാ പരിധിയിലെ ജനങ്ങള്‍ക്ക് മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴി വോയ്സ് മെസ്സേജായി ലഭിക്കും. ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് വിവരങ്ങള്‍ നല്കാല് കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. പ്രകൃതിദുരന്ത മുന്നറിയിപ്പുകളും ഈ സംവിധാനത്തിലൂടെ നല്കാന് കഴിയണമെന്നും പയ്യന്നൂര്‍ നഗരസഭയുടെ പ്രവര്‍ത്തനം മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. വൈസ് ചെയര്മാന് കെ പി ജ്യോതി സ്വാഗതവും സെക്രട്ടറി ജി ഷെറി നന്ദിയും പറഞ്ഞു.