26 September Wednesday

ശുചീകരണത്തിനുള്ള സാധനസാമഗ്രികൾ നൽകുക: മേയർ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
തിരുവനന്തപുരം
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വീടുകൾ വൃത്തിയാക്കുന്നതിനുള്ള സാധനസാമഗ്രികൾ അത്യാവശ്യമാണെന്ന‌് മേയർ വി കെ പ്രശാന്ത് പ്രസ്താവനയിൽ പറഞ്ഞു. വീടുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യുന്നത് ഷവൽ (വലുത്, ചെറുത്), മൺവെട്ടി, കുട്ട (പ്ലാസ്റ്റിക് കുട്ട, ചുരൽകുട്ട), മോപ്പ്, ബക്കറ്റ്, മഗ്, സ്പോഞ്ച്, ഗാർഡൻ ഗൗസ്, കപ്പിയും കയറും എന്നീ ഉപകരണങ്ങൾ ആവശ്യമാണ്. ബ്ലീച്ചിങ‌് പൗഡർ, ഫ്ളോർ ക്ലീനർ, ലോഷൻ, സോപ്പ് പൗഡർ, ഡെറ്റോൾ, ടോയ്ലറ്റ് ക്ലീനർ, ഫിനോയിൽ എന്നിവയാണ് ആവശ്യമായ മറ്റു സാധനങ്ങൾ.
 
നഗരസഭയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അവധിദിവസങ്ങൾ ഉൾപ്പെടെ ഈ സാധനസാമഗ്രികൾ കൈമാറാം. ശുചീകരണത്തിന‌് പോകുന്ന സന്നദ്ധ പ്രവർത്തകർക്ക് ടെറ്റ്നസ് ഇഞ്ചക‌്ഷനും പ്രതിരോധ മരുന്നും നൽകുന്നതിന് നഗരസഭാ മെയിൻ ഓഫീസിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട‌്. എല്ലാ ദിവസവും രാവിലെ 10  മുതൽ വൈകിട്ട‌് ആറു  വരെയാണ് ഇതിനുള്ള മെഡിക്കൽ ടീം പ്രവർത്തിക്കുക. ഇതോടൊപ്പം വളന്റിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസും നടക്കും. എല്ലാ ദിവസവും പകൽ 12 നും  വൈകിട്ട‌് മൂന്നിനുമായി രണ്ട‌് ക്ലാസാണ് നടക്കുക.
 
 
പ്രധാന വാർത്തകൾ
Top