19 November Monday

എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌ ‌ കേന്ദ്ര സർക്കാർ 483 കോടി രൂപ നൽകണം: പി കരുണാകരൻ

പി കരുണാകരൻUpdated: Friday Jul 27, 2018
ന്യൂഡൽഹി
ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌  സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 483 കോടി രൂപയുടെ സഹായധനം അടിയന്തരമായി അനുവദിക്കണമെന്ന്‌ പി കരുണാകരൻ എംപി ലോകസഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 
വർഷങ്ങളോളം കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ തളിച്ചതിന്റെ ഭാഗമായി മനുഷ്യർക്കും പ്രകൃതിക്കും വന്യമൃഗങ്ങൾക്കും ഗുരുതരമായ നാശനഷ്ടമാണ്‌ ഉണ്ടായത്‌. ഇതിനകം അറുനൂറോളം പേർ മരിച്ചു. പത്തായിരത്തോളം പേർ ചികിത്സയിലാണ്. 
സംസ്ഥാന സർക്കാർ ഒട്ടേറെ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ചികിത്സനൽകൽ, സൗജന്യ റേഷൻ, പെൻഷൻ പദ്ധതികൾ, വീടില്ലാത്തവർക്ക്‌ വീട്‌ നൽകൽ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കുന്നുണ്ട്‌. മരിച്ച കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുന്നുണ്ട്. 
കോടതി വിധി അനുസരിച്ച്‌ എല്ലാ ദുരിതബാധിതർക്കും സാമ്പത്തികസഹായം നൽകണമെന്നത്‌   സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയബാധ്യതയാണ്. കോടതി വിധിയിൽ കേന്ദ്ര സർക്കാരിൽ നിന്ന്‌ സഹായം ലഭിക്കണമെന്ന്ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
ഈ സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌  ആവശ്യമായ  പുനരധിവാസവും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് 483 കോടി രൂപ അടിയന്തരമായി നൽകണം.
പ്രധാന വാർത്തകൾ
Top