19 September Wednesday

പള്ളിക്കുളം ജേബീസിൽ ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

പള്ളിക്കുളം ജേബീസ‌് കോളേജിൽ ‘എന്റെ പത്രം ദേശാഭിമാനി’ പദ്ധതി മസ‌്കോട്ട‌് ഇൻഡസ‌്ട്രീസ‌് മാനേജിങ‌് പാർട‌്ണർ സി ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ്യുന്നു.

 പള്ളിക്കുളം

‘എന്റെ പത്രം ദേശാഭിമാനി’ പദ്ധതിയനുസരിച്ച‌് പള്ളിക്കുളം ജേബീസ‌് കോളേജിൽ പത്രവിതരണം മസ‌്കോട്ട‌് ഇൻഡസ‌്ട്രീസ‌് മാനേജിങ‌് പാർട‌്ണർ സി ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. മസ‌്കോട്ട‌് ഇൻഡസ‌്ട്രീസും ജേബീസ‌് മാനേജ‌്മെന്റും ചേർന്നാണ‌് പത്രം സ‌്പോൺസർ ചെയ്യുന്നത‌്. വിദ്യാർഥി പ്രതിനിധി അമൃത‌്‌ലാലിനു നൽകിയായിരുന്നു ഉദ‌്ഘാടനം.
ചടങ്ങിൽ കോളേജ‌് പ്രിൻസിപ്പൽ കെ പി ജയബാലൻ അധ്യക്ഷനായി. ദേശാഭിമാനി കണ്ണൂർ യൂണിറ്റ‌് മാനേജർ സജീവ‌് കൃഷ‌്ണൻ, ബ്യൂറോ ചീഫ‌് കെ ടി ശശി എന്നിവർ സംസാരിച്ചു. കെ പവിത്രൻ സ്വാഗതവും ഷാനവാസ‌് മുഹമ്മദ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top