23 September Sunday

പന്തളത്ത് സംഘാടകസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 പന്തളം

പന്തളത്ത് സെപ്തംബർ 11,12 തീയതികളിൽ നടക്കുന്ന പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിനായുള്ള സംഘാടകസമിതി  രൂപീകരിച്ചു.  രൂപീകരണ യോഗം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. കെ എം ഗോപി അധ്യക്ഷനായി. ടി ഡി ബൈജു, പി കെ കുമാരൻ, എ രാമൻ, വി കെ മുരളി, കെ പി സി കുറുപ്പ്, ടി കെ സതി, രാധാരാമചന്ദ്രൻ, ഇ ഫസൽ, ലസിതാ നായർ എന്നിവർ സംസാരിച്ചു. 
ഭാരവാഹികളായി കെ പി ഉദയഭാനു, അഡ്വ. കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ടി ഡി ബൈജു, ടി കെ സതി (രക്ഷാധികാരികൾ), കെ പി സി കുറുപ്പ് (ചെയർമാൻ), ഡി രവീന്ദ്രൻ, എൻ സി അഭീഷ്, ഷഫീക്ക് (വൈസ് ചെയർമാൻമാർ), പി കെ കുമാരൻ (കൺവീനർ), വി കെ മുരളി, എ രാമൻ, എം കെ മുരളീധരൻ (ജോ. കൺവീനർമാർ). 
വിവിധ സബ്കമ്മിറ്റികൾ: ഫിനാൻസ് കമ്മിറ്റി: ഇ ഫസൽ(ചെയർമാൻ), പി കെ കുമാരൻ(കൺവീനർ), ഫുഡ്കമ്മിറ്റി: ആർ ജ്യോതികുമാർ (ചെയർമാൻ), നവാസ് (കൺവീനർ). പബ്ലിസിറ്റികമ്മിറ്റി: വി പി രാജേശ്വരൻനായർ (ചെയർമാൻ), വി കെ മുരളി(കൺവീനർ). സ്റ്റേജ് ഡെക്കറേഷൻ: സി രാഗേഷ് (ചെയർമാൻ), സന്ദീപ് (കൺവീനർ) എന്നിങ്ങനെ 501 അംഗ ജനറൽകമ്മിറ്റിയും 51 അംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
Top