26 September Wednesday

അമൃതകുളം കോളനിയിൽ തീപിടിത്തം; ആളപായമില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

അമൃതകുളം പട്ടികജാതി കോളനിയിലുണ്ടായ തീപിടിത്തം

കൊല്ലം

പോളയത്തോട് മുണ്ടയ്ക്കൽ അമൃതകുളം പട്ടികജാതി കോളനിയിലെ വീടുകളിൽ തീപിടിത്തം.  മൂന്നു വീട‌് പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീടുകളിൽനിന്ന‌് പുക ഉയരുന്നത് കണ്ടെത്തിയതിനെതുടർന്ന് അഗ്‌നിസമന സേനാവിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. പാചകവാതകചോർച്ചയാണ് തീപിടിക്കാൻ കാരണമായതെന്നാണ് വിവരം. സംഭവ സമയം വീടുകളിൽ ആരുമുണ്ടായിരുന്നില്ല. ഇതിനാൽ വൻദുരന്തം ഒഴിവായി. സാവിത്രി, മാടത്തി എന്നിവരുടെ വീടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. ഒരെണ്ണം നാട്ടുകാർ പുറത്തെടുത്തു. കോയിപ്പുറത്ത് വീട്ടിൽ കൃഷ്ണന്റെ വീട്ടിലെ പാചകവാതകമാണ് ചോർന്നത്. 

കടപ്പാക്കട, ചാമക്കട, കുണ്ടറ എന്നിവിടങ്ങളിലെ ഫയർഫോഴ്‌സ് സംഘമാണ‌് തീ നിയന്ത്രണവിധേയമാക്കിയത‌്. എസിപി പ്രദ‌ീപിന്റെ നേതൃത്വത്തിൽ പൊലീസും എം നൗഷാദ് എംഎൽഎ, മേയർ വി രാജേന്ദ്രബാബു, കലക്ടർ എസ് കാർത്തികേയൻ എന്നിവരും സ്ഥലത്തെത്തി. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ വില്ലേജ് ഓഫീസിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top