26 September Wednesday
അയൽക്കൂട്ടങ്ങളുടെ ഒരാഴ‌്ചത്തെ സമ്പാദ്യം ദുരിതാശ്വാസത്തിന്

ജില്ലയിൽ കുടുംബശ്രീ സമാഹരിച്ചത് ഒരു കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
കൊല്ലം
ഒരാഴ്ചത്തെ സമ്പാദ്യം പ്രളയദുരിതം അനുഭവിക്കുന്നവർക്കായി നീക്കിവച്ചപ്പോൾ ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ സമാഹരിച്ചത് ഒരു കോടി രൂപ. ഇതിൽ 86 ലക്ഷം രൂപ കുടുംബശ്രീ ജില്ലാ മിഷൻ സംസ്ഥാന മിഷൻ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.  ജില്ലയിലെ 73 സിഡിഎസുകൾക്കു കീഴിലുള്ള ഇരുപതിനായിരത്തോളം അയൽക്കൂട്ടങ്ങൾ വഴിയാണ് തുക സ്വരൂപിച്ചത്. 
കുടുംബശ്രീ രൂപം നൽകിയ സന്നദ്ധ സംഘങ്ങൾ കൊല്ലം ജില്ലയിലെയും അയൽ ജില്ലകളിലെയും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്. അയൽക്കൂട്ടങ്ങൾക്ക് പുറമെ കുടുംബശ്രീയുടെ സംരംഭകർ, പരിശീലന ഗ്രൂപ്പുകൾ, സേവന ഗ്രൂപ്പുകൾ, നിർഭയ വളന്റിയർമാർ എന്നിവർ മുഖേന തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സോപ്പ് മുതലായവ ശേഖരിച്ചു നൽകിയിട്ടുണ്ട്.
നെടുമ്പനയിലെ കുടുംബശ്രീ അപ്പാരൽ യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള റെഡിമെയ്ഡ്   വസ്ത്രങ്ങൾ സംഭാവന ചെയ്തു. ന്യൂട്രിമിക്‌സ് യൂണിറ്റുകൾ ഒരു ലക്ഷം രൂപയും 50,000
 രൂപ വിലവരുന്ന പൂരക പോഷകാഹാരവും സമാഹരിച്ചു നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിഭവ, ധനസമാഹരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ മിഷൻ കോ﹣ഓർഡിനേറ്റർ എ ജി സന്തോഷ് അറിയിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top