22 November Thursday
നോക്കുകൂലി ആവശ്യപ്പെട്ട‌ു

ബ്ലീച്ചിങ‌് പൗഡർ ലോറിയിൽ കയറ്റുന്നത‌് ബിഎംഎസുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
 
തൃശൂർ
പ്രളയ ബാധിത മേഖലയിൽ ശുചീകരണത്തിനുള്ള  ബ്ലീച്ചിങ‌് പൗഡർ ലോറിയിൽ കയറ്റിയിരുന്ന ഉദ്യോഗസ്ഥരെ ബിഎംഎസ‌് ചുമട്ടു തൊഴിലാളികൾ തടഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ട‌് കൈയേറ്റം ചെയ‌്തു. ശക്തൻ നഗറിലെ ജലഅതോറിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന  പൗഡർ ഉദ്യോഗസ്ഥർ ലോറിയിൽ  കയറ്റുന്നതിനിടെയാണ‌് ബിഎംഎസ‌് തൊഴിലാളികൾ തടസ്സപ്പെടുത്തിയത‌്.  പഞ്ചായത്തുകളിൽ വിതരണം ചെയ്യാനുള്ള 25 കിലോ തൂക്കമുള്ള ബ്ലിച്ചിങ‌് പൗഡർ ബാഗുകളാണ‌് ഉദ്യോഗസ്ഥർ എത്തി ലോറിയിൽ കയറ്റിയിരുന്നത‌്.12 ചാക്ക‌് ലോറിയിൽ കയറ്റിയ ശേഷമാണ‌് ബിഎംഎസുകാർ എത്തിയത‌്. ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ  കലക്ടറുടെ ഉത്തരവനുസരിച്ചാണ‌് തങ്ങൾ ബ്ലിച്ചിങ‌് പൗഡർ കയറ്റുന്നതെന്ന‌് പറഞ്ഞിട്ടും ബിഎംഎസുകാർ സമ്മതിച്ചില്ല‌.തുടർന്ന‌്  ഉദ്യോഗസ്ഥരെ തട്ടി മാറ്റി  ബലമായി ബിഎംഎസുകാർ ചാക്ക‌് ലോറിയിൽ കയറ്റി.  ഉദ്യോഗസ്ഥർ കയറ്റിയ ചാക്കിന്റെ കൂലിയടക്കം ആവശ്യപ്പെട്ട‌്  ഭീഷണിപ്പെടുത്തി. എന്നാൽ നോക്കുകൂലി നൽകാനാവില്ലെന്ന‌്  ഉദ്യോഗസ്ഥർ  ഉറപ്പിച്ച‌് പറഞ്ഞതോടെ  ബിഎംഎസ‌്കാർ കിട്ടിയ കൂലി  വാങ്ങി തടിതപ്പി.
പ്രധാന വാർത്തകൾ
Top