14 November Wednesday

ഇറച്ചിവെട്ടിയ യുവാവിന‌് മർദനം; എസ‌്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

എടക്കര 
ചുങ്കത്തറ മാമ്പൊയിൽ മുസ്ലിം പള്ളിയിൽ പെരുന്നാൾ ബലികർമത്തിനായി ഇറച്ചിവെട്ടുന്നതിനിടെ യുവാവിന് മർദനം. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ മുഹമ്മദ് റാഷിദി (21)നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരായ  കാട്ടിച്ചിറ മുജീബ് (25), പാതിരിപ്പാടം മിന്നാത്ത് റഹ്മാൻ (24), പാതിരിപ്പാടം വാസിദ് (25) എന്നിവർക്കെതിരെ എടക്കര പൊലീസ‌് കേസെടുത്തു. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിൽ കഴിഞ്ഞമാസം എസ്ഡിപിഐ സംഘം അഭിമന്യുവിന്റെ പേരിലുള്ള കോളേജ് മാഗസിൻ കത്തിച്ചിരുന്നു. ഈ വിഷയത്തിൽ നാട്ടിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് മുഹമ്മദ് റാഷിദ് നേതൃത്വംനൽകിയിരുന്നു. ഇതിലുള്ള വൈരമാണ‌് അക്രമത്തിനുകാരണമെന്ന‌് കരുതുന്നു.  രണ്ടാംപ്രതിയായ  റഹ്മാൻ കോളേജിലെ വിദ്യാർഥികൂടിയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top