21 September Friday

ജലനിരപ്പിൽ കൃത്യത ഉറപ്പാക്കി പഴശ്ശി പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
ഇരിട്ടി
സുരക്ഷ ശക്തമാക്കിയും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയും ജലനിരപ്പ് നിയന്ത്രണത്തിൽ കൃത്യത പുലർത്തി പഴശ്ശി പദ്ധതി. സംസ്ഥാനത്തെ വൻകിട ഡാമുകളുടെ പട്ടികയിൽ പെടാത്തതെങ്കിലും  ആറ് വർഷം മുമ്പ് ഷട്ടർ  തുറക്കാനാവാതെയുണ്ടായ വെള്ളപ്പൊക്കമുയർത്തിയ കെടുതികൾ നേരിട്ട അനുഭവം പഴശ്ശിക്ക് വലിയ പാഠമായി.16 ഷട്ടറുകളും നന്നാക്കിയും പ്രവർത്തനക്ഷമത അതത് ഘട്ടത്തിൽ കണിശമായി പരിശോധിച്ചുമാണ് ജലനിരപ്പ് നിയന്ത്രണം. 
സർക്കാർ, ജലസേചന വകുപ്പ്, ഡാം സുരക്ഷാ അതോറിറ്റി പുറപ്പെടുവിച്ച ഇത്തവണത്തെ നിർദേശങ്ങളെല്ലാം തത്സമയം പരിശോധിച്ചും സുരക്ഷ ഉറപ്പാക്കിയുമാണ് പ്രളയത്തെ പഴശ്ശി പദ്ധതി  അതിജീവിച്ചത്. മാധ്യമങ്ങളും അധികൃതരും ഉരുൾപൊട്ടിയ ഘട്ടത്തിൽ ബന്ധപ്പെട്ടപ്പോഴെല്ലാം മികച്ച ഉത്തരവാദിത്വം പുലർത്തുന്ന ജലനിരപ്പ് നിയന്ത്രണമാണ് പഴശ്ശി പദ്ധതി അധികൃതർ പുലർത്തുന്നതെന്ന‌് നാട‌് കണ്ടതാണ‌്. 26.5 മീറ്ററാണ് പഴശ്ശിയുടെ പൂർണ സംഭരണ (എഫ്ആർഎൽ) നിരപ്പ്. ഇക്കുറി മെയ് 31 ന് 16 ൽ നാല് ഷട്ടറുകൾ തുറന്നു. 'ഡ്രിപ്പ് ' എന്ന പേരിൽ സംസ്ഥാനത്തെ ഡാമുകളിൽ ലോകബാങ്ക് സഹായത്തോടെ സാങ്കേതിക, നവീകരണ പ്രവർതനങ്ങൾ കാലേക്കൂട്ടി ആരംഭിച്ച കൂട്ടത്തിൽ പഴശ്ശിയിലും ഈ പ്രവൃത്തി നടക്കുന്നതിനാൽ നാല് അഞ്ച് ഷട്ടറുകൾ ഉയർത്തിയും അടച്ചും വ്യത്യസ്ത ഉയരത്തിൽ ഷട്ടറുകൾ ക്രമീകരിച്ചും നിയന്ത്രണങ്ങളുണ്ടായി. 11 ന്റെ വ്യാപക ഉരുൾപൊട്ടലുണ്ടായതോടെ 16 ഷട്ടറുകളും പൂർണമായി തുറന്നു. സുരക്ഷാ പ്രശ്നങ്ങളോ വെള്ളപ്പൊക്കക്കെടുതികളോ ഉണ്ടാകാത്ത വിധം കൃത്യതയാർന്ന ക്രമീകരണമാണ് ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ 15.70 മീറ്ററിലാണ് ജലനിരപ്പ്. നവംബറിൽ ഷട്ടറടച്ച് എഫ്ആർഎൽ നിരപ്പിൽ വെള്ളം സംഭരിക്കാനാണ് ലക്ഷ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top