25 September Tuesday

ഉറങ്ങാതെ പടന്നക്കാട്ടെ സംഭരണ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Thursday Aug 23, 2018
നീലേശ്വരം 
പടന്നക്കാട് കാർഷിക കോളജിലെ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രത്തിൽ അവധി ദിനത്തിലും തിരക്കൊഴിഞ്ഞില്ല. പ്രളയ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിക്കാൻ ജില്ലാ അധികൃതർ  തുറന്ന മൂന്നു കേന്ദ്രങ്ങളിൽ ഒന്നാണിത്.  19 നു തുറന്ന കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറുമാണ്. ബക്രീദ് അവധി ദിനമായ ഇന്നലെയും അതിരാവിലെ ക്യാംപ് ഉണർന്നു. ക്യാംപിലേക്കുള്ള സാധന സാമഗ്രികളുമായി രാവിലെ മുതൽ തന്നെ ഒറ്റയ്ക്കും കൂട്ടായും ആളുകളും എത്തിത്തുടങ്ങി.
എഡിഎം എൻ ദേവിദാസ്, ആർഡിഒ സി ബിജു, ഡെപ്യൂട്ടി തഹസിൽദാർ പി പ്രമോദ്, വില്ലേജ് ഓഫിസർ തുളസിരാജ് എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് ജീവനക്കാർ, ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം ജില്ലാ കൺവീനർ വി ഹരിദാസൻ, ഐടി അറ്റ് സ്‌കൂൾ ജില്ലാ കോ ‐ഓർഡിനേറ്റർ വി കെവിജയൻ, നീലേശ്വരം പോസ്റ്റ് ഓഫിസിലെ പി ചന്ദ്രൻ എന്നിവരും സാധനങ്ങൾ സ്വീകരിച്ചു. നീലേശ്വരം രാജാസ് എച്ച്എസ്എസ്, ഹൊസ്ദുർഗ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ എൻഎസ്എസ് വളന്റിയർമാരും ഇവരെ സഹായിക്കാനുണ്ട്.
എം രാജഗോപാലൻ എംഎൽഎ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. നീലേശ്വരം നഗരസഭാ ചെയർമാൻ   പ്രൊഫ. കെ പി ജയരാജൻ, കൗൺസിലർമാരായ പി കുഞ്ഞിക്കൃഷ്ണൻ, പി കെ രതീഷ് എന്നിവരും കൂടെയുണ്ടായിരുന്നു. വിഭവ സമാഹരണ കേന്ദ്രത്തിലെ ഫോൺ നമ്പർ: 9497604200.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top