14 November Wednesday

എൽഡിഎഫ്‌ സായാഹ്ന ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

 കോട്ടയം

ത്രിപുരയിലും ബംഗാളിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ‌്ച കോട്ടയത്ത‌് എൽഡിഎഫ‌് നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും.  
ഇരുസംസ്ഥാനത്തും ഭരണം നടത്തുന്ന പാർടികളുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ‌് ധർണ. ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന‌് ആർഎസ‌്എസുകാർ കമ്യൂണിസ‌്റ്റുകാർക്കെതിരെ ക്രൂരമായ ആക്രമണമാണ‌് നടത്തിയത‌്. 2100‐ലധികം പാർടി പ്രവർത്തകരുടെ വീടുകൾ തകർത്തു. കുടുംബാംഗങ്ങളെയടക്കം ആക്രമിച്ചു. പാർടിക്ക‌് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ‌് ആർഎസ‌്എസ‌്.  
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ‌് സമയത്ത‌് തൃണമൂൽ കോൺഗ്രസ‌് ആരംഭിച്ച കൊലപാതക രാഷ‌്ട്രീയം ഇപ്പോഴും തുടരുകയാണ‌്. 24,000 ത്തിലേറെ കള്ളക്കേസുകൾ ഇടതുപക്ഷ പ്രവർത്തകർക്കുമേൽ ചുമത്തി. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച‌് 40 ഇടതുപക്ഷ പ്രവർത്തകർ കൊല്ലപ്പെട്ടു. ജനാധിപത്യത്തെ ഇല്ലായ‌്മ ചെയ‌്ത‌് അഴിഞ്ഞാടുന്നവർക്കെതിരായി രാജ്യത്തിന്റെ  പ്രതിഷേധത്തിന്റെ ഭാഗമായാണ‌് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത‌്.
വൈകിട്ട‌് നാലുമുതൽ ഏഴുവരെ തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനത്ത‌് സംഘടിപ്പിക്കുന്ന ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ‌് ഉദ‌്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
Top