16 November Friday

ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണസംഘത്തിന്റെ പ്രവർത്തനോദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

നേമം
ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രവർത്തനം തുടങ്ങി. കാരയ‌്ക്കാമണ്ഡപം ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ്തു. സംഘം പ്രസിഡന്റ‌് എം എം ബഷീർ അധ്യക്ഷനായി.ലോട്ടറി ഏജന്റ‌്സ‌് ആൻഡ‌് സെല്ലേഴ‌്സ‌് യൂണിയൻ ജില്ലാ പ്രസിഡന്റ‌് പി രാജേന്ദ്രകുമാർ, നേമം സർവീസ‌് സഹകരണബാങ്ക‌് പ്രസിഡന്റ‌് ആർ പ്രദീപ‌്കുമാർ, ബാലരാമപുരം കൃഷ‌്ണൻകുട്ടി, എസ‌് ആർ ശ്രീരാജ‌് എന്നിവർ സംസാരിച്ചു. 
സംഘം ഓണററി സെക്രട്ടറി എസ‌് സുരേഷ‌്കുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം എ ലത്തീഫ‌് നന്ദിയും പറഞ്ഞു.
 
 
 
 
പ്രധാന വാർത്തകൾ
Top