20 September Thursday

വിനുവിന്റെ മരണം കൊലപാതകമെന്ന‌് തെളിഞ്ഞു; 7 പേർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018
അടിമലത്തുറയിൽ ഒറ്റയ‌്ക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ  മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു .അമ്മയും സഹോദരിയും സഹോദരീ ഭർത്താവും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ . അടിമലത്തുറ ജൂബിലി നഗറിൽ പുറമ്പോക്കു പുരയിടത്തിൽ നിർമലയുടെ മകൻ വിനു(25) വാണ് കഴിഞ്ഞ നാലിന്  മരിച്ചത‌്. സംഭവത്തോടനുബന്ധിച്ച് അമ്മ നിർമല (44), സഹോദരി വിനിത (24), സഹോദരീ ഭർത്താവ് ഒന്നാം പ്രതി അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്കു സമീപം ജോയി (31), മൂന്നാം പ്രതി കൊഞ്ചൽ എന്ന പിറവിളാകം സ്വദേശി ജിജിൻ (20), രണ്ടാം പ്രതി പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്ളക്സൻ, നാലാം പ്രതി ചൊവ്വര സ്വദേശി കൃഷ്ണ എന്ന സജീവ് (24), ചൊവ്വര സ്വദേശി ഹരീഷ് (21)എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എൻ ഷിബു, ക്രൈം എസ്ഐ കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.വെള്ളിയാഴ്ച വെളുപ്പിന് തുടങ്ങി ഉച്ചവരെ നീണ്ട ശ്രമങ്ങൾക്കിടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്  ഇങ്ങനെ: മരിച്ച വിനു വിദേശത്തുനിന്ന‌് മടങ്ങി വന്ന ശേഷം വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ശാരീരികമായി ശല്യം ചെയ്തിരുന്നു.
 
വീടിന്റെ ഭാഗം കത്തിച്ച ശേഷം അമ്മയെയും സഹോദരിയെയും ഇയാൾ പുറത്താക്കി. ഇവർ മറ്റൊരു വാടകവീട്ടിലായി താമസം .ഒടുവിൽ ഇവിടെയെത്തി സഹോദരിയുടെ രണ്ടര വയസുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോടെ വിവരം സഹോദരി  ഗൾഫിലുള്ള ഭർത്താവ് ഒന്നാം പ്രതിയായ ജോയിയെ അറിയിച്ചു. നാട്ടിലെത്തിയ ജോയിയും ഭാര്യയും അമ്മയും ആദ്യം ഗൂഢാലോചന നടത്തി ഭക്ഷണത്തിൽ വിഷം നൽകി വിനുവിനെ കൊല്ലാൻ തീരുമാനിച്ചു. ഈ വിവരം ജോയി ബന്ധുവായ കൊഞ്ചൽ എന്ന ജിജിനോട് പറഞ്ഞു. തുടർന്ന് മറ്റു പ്രതികളുമായി ചേർന്ന് വിഴിഞ്ഞത്തെ പാർക്കിങ‌് കേന്ദ്രത്തിലും ചൊവ്വരയിലെ സ്വകാര്യ ബീച്ച്  റിസോർട്ടിലും ഗൂഢാലോചന നടത്തി. 
അന്നു രാത്രി  വിനു ഒറ്റയ്ക്ക് കിടന്ന വീട്ടിലെത്തി വിനുവിന്റെ മുഖത്ത് മൊബൈൽ ടോർച്ചടിച്ചു .
 
ഉണർന്ന വിനുവിനെ ഒന്നാം പ്രതി ബിയർ കുപ്പി കൊണ്ട് തലയ‌്ക്കടിച്ചു പരിക്കേൽപ്പിച്ചു.സംഘത്തിലെ മറ്റുള്ളവർ ചേർന്ന് കൈകാലുകൾ പിടിച്ചു വച്ചു കഴുത്തിൽ തോർത്ത് മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതദേഹം മാറ്റി കിടത്തി മൂടിയിട്ടു. മൃതദേഹം രണ്ട്ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത് . 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top