21 September Friday

ഡാമുകൾ സുരക്ഷിതം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 ചിറ്റാർ 

നാടിന് വെളിച്ചവും ഊർജ്ജവും പകരാൻ 60 വർഷം മുമ്പ് കിഴക്കൻ വനമേഖലയിൽ പണിത ഡാമുകൾ എല്ലാം സുരക്ഷിതമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ മഹാപ്രളയത്തിലും ഒരു ചലനവും ഇല്ലാതെ കാലത്തെ സാക്ഷിയാക്കി അവ ഉറപ്പോടെ നിലകൊള്ളുകയാണ്. ശബരിഗിരി ജലവൈദ്യുതി നിലയത്തിനായി നിർമ്മിച്ച ഡാമുകളാണിവ.
കക്കി, ആനത്തോട്,പമ്പ എന്നിവയാണ് ശബരിഗിരി പദ്ധതിയുടെ പ്രധാന ജലസംഭരണികൾ. പമ്പാഡാമിന്റെ സംഭരണ ശേഷി 39 മില്യൻ ക്യുബിക്ക് മീറ്ററാണ്. ആനത്തോട് ഡാമിന് 440 ക്യുബിക്ക് മില്ല്യൻ മീറ്ററുമാണ്. ശബരിഗിരി പദ്ധതിയുടെ പ്രധാന ഡാമായ കക്കിയുടെ അനുബന്ധ ഡാമുകളാണ് ആനത്തോടും പമ്പയും.കക്കിയിലെ ജലനിരപ്പ് ഉയർന്നാൽ ആനത്തോട് പമ്പ ഡാമുകൾവഴി വെള്ളം ഒഴുക്കിവിടും.
കക്കി ഡാമിന്റെ നിലവിലെ ജലനിരപ്പ് 981.15 മീറ്ററാണ്. ഇവിടുത്തെ ആകെ സംഭരണ ശേഷി 981.46 മീറ്ററാണ്. പമ്പ ഡാമിന്റെ 6ഷട്ടറുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.ഒന്നാമത്തെ ഗേറ്റ് 30 സെന്റിമീറ്ററാണ് ഗേറ്റ് ഉയർത്തിയിട്ടുള്ളത്. ആനത്തോടിന് 4 ഷട്ടറുകൾ ഉള്ളതിൽ 2 എണം 15 സെന്റിമീറ്റും 2 എണ്ണം 45 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top