22 September Saturday

ആലപ്പുഴയ‌്ക്ക‌് ആന്ധ്ര എൻജിനിയറിങ് കോളേജിന്റെ സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 

ആലപ്പുഴ
ജില്ലയിലെ പ്രളയ ബാധിതർക്ക് ആന്ധ്രാപ്രദേശിലെ എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ സഹായം. കുപ്പം എൻജിനിയറിങ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരു കോളേജ്  ബസ് നിറയെ ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധന സാമഗ്രികൾ കലക്ടറേറ്റിലെത്തിച്ചു. മരുന്നുകൾ, ബെഡ്ഷീറ്റ്, അരി, ബ്രഷ്, സോപ്പ് ,സാരി, ബാർ സോപ്പ്, നാപ്കിനുകൾ, അടിവസ‌്ത്രം, തോർത്ത് തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റുകളാണ് എത്തിച്ചത്. ആലപ്പുഴയിലും എറണാകുളത്തെയും നൂറിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട‌്. വിദ്യാർഥികൾ നാലുദിവസം ആന്ധ്രയിൽ സഹായ ശേഖരണത്തിന് ഇറങ്ങിയിരുന്നുവെന്ന്  വിദ്യാർഥികൾ പറഞ്ഞു. കോളേജ് ഫിസിക്കൽ ഡയറക്ടർ സതീഷ് കുമാർ, ഗണേഷ് ബാബു, നാഗഭൂഷണം തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സബ്കലക്ടർ വി ആർ കൃഷ്ണതേജ സാധനങ്ങൾ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top