18 December Tuesday

എസ്ഡി കോളേജ് എൻഎസ്എസ് യൂണിറ്റിന‌് മൂന്നാംവട്ടവും പുരസ‌്കാരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 ആലപ്പുഴ

കേരളം സർവകലാശാല നാഷണൽ സർവീസ് സ‌്കീം അവാർഡുകളിൽ ആലപ്പുഴ എസ്ഡി കോളേജിന് മൂന്നാം തവണയും അഭിമാനനേട്ടം. മികച്ച യൂണിറ്റായി എസ്ഡി കോളേജ് യൂണിറ്റിനെ തെരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫീസർ കൊമേഴ്സ് വിഭാഗം അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. കെ എസ് വിനീത്ചന്ദ്രനാണ‌്. മികച്ച എൻഎസ്എസ് വളണ്ടിയറായി മൂന്നാം വർഷ ഭൗതിക ശാസ്ത്ര ബിരുദ വിദ്യാർഥിയായ എസ് ശ്രീജിത്തിനേയും മികച്ച വളണ്ടിയർക്കുള്ള പ്രത്യേക പരാമർശത്തിന‌് മൂന്നാം വർഷ കൊമേഴ്സ് വിദ്യാർഥിയായ ദിവ്യ ബി ഹരീഷിനേയും തെരഞ്ഞെടുത്തു.
 
പ്രധാന വാർത്തകൾ
Top