25 September Tuesday

സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
ആറ്റിങ്ങൽ > പരവൂർക്കോണം ഗവ. എൽപിഎസിൽ ആറ്റിങ്ങൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം പ്രദീപ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ഡോ. ഭാസിരാജ്, കൗൺസിലർ ഗായത്രീദേവി, പിടിഎ പ്രസിഡന്റ്‌ ഹിമ, കൃഷി ഓഫീസർ പുരുഷോത്തമൻ, ഹെഡ്മിസ്ട്രസ് അജിത എന്നിവർ പങ്കെടുത്തു. 
വിഷരഹിതപച്ചക്കറി കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രവർത്തനത്തിൽ രക്ഷിതാക്കളും അധ്യാപകരും കൃഷിഭവൻ ജീവനക്കാരും പങ്കെടുത്തു. രക്ഷിതാക്കൾ ചേർന്ന് സ്കൂൾ കാർഷിക ക്ലബ്‌ രൂപീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top