25 June Monday

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈത്താങ്ങായി ഈ സീതാലയം

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017

ap-«w- Pn-Ãm- tlm-an-tbm-Bip-]{Xn-tbm-Sv- A\p-_Ôn-¨p-Å ko-Xm-ebw-

 തൊടുപുഴ > കുഞ്ഞിക്കാലു കാണാന്‍ കൊതിക്കാത്ത ദമ്പതിമാരുണ്ടാവുമോ..വര്‍ഷങ്ങളോളം ചികിത്സ നടത്തിയിട്ടും പ്രയോജനം ലഭിക്കാത്ത ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ ഈ ആതുരാലയംകൈത്താങ്ങാവുകയാണ്. 

   തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയോട് അനുബന്ധനിച്ചുള്ള സീതാലയമാണ് വന്ധ്യതാ നിവാരണ ചികിത്സയിലൂടെ നിരവധി പേര്‍ക്ക് സാന്ത്വനമേകുന്നത്.
വന്ധ്യതാ നിവാരണ ചികിത്സയ്ക്കൊപ്പം ലഹരിവിമോചനത്തിനായുള്ള പ്രവര്‍ത്തനവും സീതാലയം കൈകാര്യം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് കുടുംബത്തിനകത്തു നിന്നും പുറത്തു നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മാനസിക വൈകാരിക മുറിവുകളും പരിഹരിച്ച് ഉത്തമ കുടുംബ ജീവിതത്തിനും വ്യക്തി ജീവിതത്തിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയം ആവിഷ്കരിച്ച് നടപ്പാക്കിയത്. 
കുട്ടികളില്ലാത്തതിന്റെ പേരില്‍ ചികത്സ തേടിയെത്തുന്നതില്‍  സ്ത്രീകളും പുരുഷന്മാരുമുണ്ട്. അതോടൊപ്പം ലഹരിവിമുക്തിക്കു വേണ്ടിയുള്ള ചികിത്സയും വിവിധ തരത്തിലുള്ള കൌണ്‍സലിങുകളും ഇവിടെ നല്‍കുന്നു. 
 
  നിരവധി കുട്ടികളും കൌണ്‍സലിനായി എത്തുന്നുണ്ട്. അഞ്ചുവര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സീതാലയത്തില്‍ ഇതിനകം 6250ലേറെ ചികിത്സ തേടിയെത്തി. വന്ധ്യതാ നിവാരണ ചികിത്സക്ക് വളരെയേറെ ചെലവ് കൂടിയിരിക്കുന്ന സാഹചര്യത്തില്‍, വളരെ ചെലവ് കുറഞ്ഞ ചികിത്സാരീതിയാണ് ഹോമിയോപ്പതി വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. വന്ധ്യതാ നിവാരണത്തിന് 136 ഓളം പേര്‍ ചികിത്സ നേടിയതില്‍ 28 പേര്‍ക്ക് പൂര്‍ണ്ണ ഫലപ്രാപ്തിയും ലഭിച്ചു. 
  ചികിത്സയ്ക്കെത്തുന്ന ദമ്പതികളുടെ ശാരീരിക, മാനസിക, വൈകാരിക തലങ്ങളെ കുറിച്ച് പഠിച്ച് ആദ്യം കൌണ്‍സിലിങ്ങും തുടര്‍ന്ന് വൈെദ്യസഹായവുമാണ് നല്‍കുന്നത്. വിവിധ ചികിത്സകള്‍ പരീക്ഷിച്ച് ലക്ഷകണക്കിനു തുക ചെലവഴിച്ച് നിരാശരായി ഒടുവില്‍ പരീക്ഷണമെന്ന നിലയില്‍ ഹോമിയോപ്പതിയെ സമീപിച്ച പലരും ഗുണഫലം അനുഭവിച്ചിട്ടുണ്ട്. 
  ആഴ്ചയില്‍ ഒരു ദിവസമാണ് വന്ധ്യതാ നിവാരണ ക്ളിനിക്കിന്റെ പ്രവര്‍ത്തനം. രണ്ട് ഡോക്ടര്‍മാരുടെ സേവനമാണുള്ളത്. ഇക്കാരണത്താല്‍ രോഗികളുടെ തുടര്‍ സന്ദര്‍ശനത്തിന് ഒന്നര മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഒരു സ്ഥിരം ഡോക്ടറും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഒപി ക്ളിനിക്കും ഉണ്ടെങ്കില്‍ കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനാകുമെന്ന് സീതാലയം അധികൃതര്‍ പറയുന്നു. 
വണ്ണപ്പുറം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോ. ജസി തോമസും പഴയരിക്കണ്ടം ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോ. വിഷ്ണുവുമാണ് ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. വിവിധ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കുറവും പരിഹരിക്കേണ്ടതുണ്ട്. പരിശോധനകള്‍ നടത്തുന്നതിന് എല്ലാവിധ സംവിധാനങ്ങളോടു കൂടിയ ലാബും ഒരു സ്ഥിരം ഡോക്ടറുടെ സേവനവും ലഭ്യമാക്കിയാല്‍ സീതാലയം പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാന്‍ കഴിയും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top