Top
21
Wednesday, February 2018
About UsE-Paper

എകെഎസ് ജാഥക്ക് ഉജ്വല സ്വീകരണം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 കാസര്‍കോട് > ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് 30ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമുള്ള വാഹന ജാഥക്ക് ഉജ്വലസ്വീകരണം. ജില്ലാസെക്രട്ടറി ഒക്ളാവ് കൃഷ്ണന്‍ ലീഡറും, സംസ്ഥാനകമ്മിറ്റി അംഗം എം സി മാധവന്‍ ഡെപ്യൂട്ടി ലീഡറും, ജില്ലാപ്രസിഡന്റ് പി കുഞ്ഞിരാമന്‍ മാനേജരുമായ ജാഥ തിങ്കളാഴ്ച രാവിലെ പെര്‍ള ടൌണില്‍ നിന്നാരംഭിച്ച് ബദിയടുക്ക, അഡൂര്‍ ടൌണ്‍, പാണ്ടി, കരിവേടകം, അമ്പിലാടി, കടുവനത്തൊട്ടി, ചെര്‍ക്കപ്പാറ, വെള്ളംതട്ട എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഒക്ളാവ് കൃഷ്ണന്‍, പി കുഞ്ഞിരാമന്‍, കെ രാധ, പാട്ടത്തില്‍ രാഘവന്‍, ബി മാധവന്‍, അശോകന്‍ ഉദുമ, ബി കൃഷ്ണന്‍, എം സി മാധവന്‍ എന്നിവര്‍ സംസാരിച്ചു.

ചൊവ്വാഴ്ച രാവിലെ പെരിയ കാലിയടുക്കം കോളനിയില്‍നിന്നാരംഭിച്ച് അത്തിക്കോത്ത്, കാഞ്ഞിരപ്പൊയില്‍, ചോയ്യങ്കോട്, വേങ്ങപ്പാറ, മൌക്കോട്, കടുമേനി, ഭീമനടി, എളേരിത്തട്ട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കൊന്നക്കാട് സമാപിക്കും. ബുധനാഴ്ച വൈകിട്ട് പാണത്തൂര്‍ നെല്ലിക്കുന്നില്‍ ജാഥ സമാപിക്കും.
ഭൂരഹിതര്‍ക്കും നാമമാത്ര ഭൂമിയുള്ള ആദിവാസികള്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കുക, കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, ഭവനനിര്‍മാണ ധനസഹായം ഏഴുലക്ഷം രൂപയായി വര്‍ധിപ്പിക്കുക, ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ആവശ്യമായ പദ്ധതി നടപ്പാക്കുക  തുടങ്ങി 23 ആവശ്യങ്ങളുന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച്.