Top
27
Tuesday, June 2017
About UsE-Paper

പോക്സോ നിയമം: സമരപ്രഖ്യാപനം ഇന്ന്

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ആദിവാസി കല്യാണങ്ങളില്‍ പോക്സോ നിയമം ചുമത്തുന്നതിനെതിരെ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സിവില്‍ സ്റ്റേഷന് മുന്നില്‍ സമരപ്രഖ്യാപന ഉപവാസ സമരം നടത്തും.  കൊട്ടിയൂര്‍ പീഡനക്കേസിലെ കൂട്ടുപ്രതികളടക്കം ഒറ്റദിവസം കൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിച്ച് പുറത്തുവരികയും ആചരപരമായി ഒരുമിച്ച് ജീവിതം ആരംഭിച്ച ആദിവാസി യുവതി-യുവാക്കള്‍ വര്‍ഷങ്ങള്‍ നിളുന്ന ജയില്‍വാസവും കോടതി വ്യവഹാരത്തിനും വിധേയമാവുകയുമാണ്. ഇക്കാര്യത്തില്‍ കോടതി, പൊലിസ്, സിഡബ്ള്യുസി തുടങ്ങിയ സംവിധാനങ്ങളുടെ ഇരട്ടനീതിക്കെതിരെയാണ് ഉപവാസം. രാവിലെ 10.30ന് ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും.