17 December Monday

കവർച്ചാസംഘത്തിലെ 7 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

മോഷണക്കേസിൽ അറസ്‌റ്റിലായ പ്രതികൾ. വലത്തുനിന്ന്‌‐ രതീഷ്‌, ഷാലു, വിഷ്‌ണുദേവ്‌, ശ്യാം, ഇജാസ്‌ എന്നിവർ

 
അമ്പലപ്പുഴ
നിരവധി മോഷണ കേസുകളിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ ഏഴുപേരെ പുന്നപ്ര പൊലീസ് അറസ‌്റ്റു ചെയ‌്തു. ബുധനൂർ എണ്ണക്കാട് രേഷ‌്മാ ഭവനിൽ രതീഷ് (38), തിരുവല്ല ചാത്തങ്കരി പുതുപറമ്പിൽ ശ്യാം (21), ശ്യാമിന്റെ സഹോദരൻ ഷാലു (20), പുളിങ്കുന്ന് ചതുർഥ്യാകരി പട്ടിട പറമ്പുചിറ വിഷ‌്ണുദാസ് (20), വണ്ടാനം പുതുവൽ ഇജാസ് (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയുമാണ‌് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക‌് സമീപത്തുനിന്നും അറസ‌്റ്റ‌് ചെയ‌്തത‌്. മാരകായുധങ്ങളും മോഷണ ഉപകരണങ്ങളും ഉൾപ്പടെ ഇവരിൽനിന്നും കണ്ടെടുത്തു. 
 ശ്യാം മൂന്നാർ സ‌്റ്റേഷനിൽ മൂന്നു കേസിൽ പ്രതിയാണ‌്. ശ്യാമിന് തൃക്കാക്കരയിലും ചെങ്ങന്നൂരിലും മോഷണ കേസുകളുണ്ട്. ഷാലു അമ്പലപ്പുഴ, ചെങ്ങനാശേരി, തിരുവല്ല സ‌്റ്റേഷനുകളിലെ മോഷണക്കേസിൽ പ്രതിയാണ്. ഇജാസിന്റെ പേരിൽ പുന്നപ്ര സ‌്റ്റേഷനിലും ആലപ്പുഴ നോർത്ത് സ‌്റ്റേഷനിലും മോഷണക്കേസുണ്ട‌്. രണ്ടുപേർ 18 തികയാത്തവരാണ്. പൊലീസ് പട്രോളിങ്ങിനിടെയാണ‌് സംശയാസ‌്പദമായ സാഹചര്യത്തിൽ ഇവർ പിടിയിലായത്. ചോദ്യംചെയ്യലിൽ കവർച്ചക്കെത്തിയതാണെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ‌് ചെയ‌്തു.
പ്രധാന വാർത്തകൾ
Top