26 September Wednesday

ക്യാമ്പുകളിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

മലപ്പുറം
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, പാചകവാതകം, കുടിവെള്ളം, മരുന്ന‌്  എന്നിവ യഥാസമയം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന‌് ഉറപ്പുവരുത്തും. 
ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ പാട്ടീൽ അജിത് ഭഗവത് റാവു വിവിധ വകുപ്പുകൾക്ക‌് നിർദേശം നൽകി.  
ജില്ലയിൽ ശക്തമായ മഴയെ തുടർന്ന‌് ഭൂമിയിൽ വിള്ളലുണ്ടായ പ്രദേശങ്ങൾ വിദഗ്ധസംഘം പരിശോധിക്കും. ഊർങ്ങാട്ടിരി വില്ലേജിലെ വെസ്റ്റ് ചാത്തല്ലൂരിലെ മൂന്ന‌് സ്ഥലങ്ങളിലും അമരമ്പലം വില്ലേജിലെ രണ്ട‌് സ്ഥലങ്ങളിലുമാണ് പുതുതായി വിള്ളലുണ്ടായിട്ടുള്ളത്. 
 
ഇവിടങ്ങളിൽ വിശദമായ പഠനം അനിവാര്യണ‌്.  ശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ ഇവിടെനിന്ന‌് ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടി വരും.
272 അങ്കണവാടികൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്. ഇവ തൊട്ടടുത്ത സ്‌കൂളുകളിൽ താൽക്കാലികമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. വീടുകൾ പൂർണമായും നഷ‌്ടപ്പെട്ടവർക്ക‌് പകരം സംവിധാനമുണ്ടാകുന്നതുവരെ ക്യാമ്പുകളിൽ കഴിയുന്നതിനുള്ള സംവിധാനം ഒരുക്കും.അടിയന്തര ആവശ്യങ്ങൾക്കായി കൃഷിവകുപ്പിന് അഞ്ചുകോടി രൂപ അനുവദിക്കുകയുംചെയ‌്തു.
 
പ്രധാന വാർത്തകൾ
Top