19 November Monday

യോഗയ്‌ക്ക്‌ 23 രാജ്യങ്ങളിൽ നിന്നായി 60 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

യോഗാ പരിശീലനത്തിനായി മുനിയറയിലെത്തിയ വിദേശികൾ

മൂന്നാർ 
വിനോദ സഞ്ചാര മേഖലകളിൽ യോഗ പരിപോഷിപ്പിക്കുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി 23 രാജ്യങ്ങളിൽ നിന്നും 60 പേർ മൂന്നാറിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ (അറ്റോയ്)യുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.  കോവളം, തേക്കടി, കൊച്ചി, മൂന്നാർ എന്നിവടങ്ങളിൽ പര്യടനം നടത്തി യോഗയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും  വിദേശത്തെത്തി പ്രചരിപ്പിച്ച് കൂടുതൽ ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ്‌ ലക്ഷ്യം. യോഗ അഭ്യസിക്കുന്നതിന് അനുകൂലമായ സ്ഥലങ്ങൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ വഴിയും പ്രചാരണം നടത്തും.
 ജില്ലയിൽ പ്രവേശിച്ച സംഘം മുട്ടുകാടിനു സമീപം മുനിയറയിലെത്തി യോഗ പരിശീലനം നടത്തി. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലൂടെയുള്ള യാത്ര വളരെ മനോഹരമാണെന്ന് വിദേശസംഘം പറഞ്ഞു. അമേരിക്ക, പോളണ്ട്, ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മൂന്നാറിലെത്തിയത്. റിസോർട്ടുകാരുടെ സംഘടനയായ ഷോ കേസിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എന്റ് ഹോട്ടലിൽ ഇവർക്ക് സ്വീകരണം നൽകി.
 
 
പ്രധാന വാർത്തകൾ
Top