Top
27
Tuesday, June 2017
About UsE-Paper

നാട്ടിടങ്ങളെ സമരസജ്ജമാക്കി സിപിഐ എം ജാഥ

Saturday May 20, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം പടിഞ്ഞാറന്‍ മേഖലാജാഥ ക്യാപ്റ്റന്‍ കെ രാജഗോപാലിന് പോരുവഴി ശാസ്താംനടയില്‍ നല്‍കിയ സ്വീകരണം

കൊല്ലം > കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കും തീവ്ര വര്‍ഗീയതയ്ക്കുമെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം  നേതൃത്വത്തിലുള്ള   പ്രചാരണ ജാഥകള്‍ക്ക് ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ക്യാപ്ടനായ കിഴക്കന്‍ മേഖലാ ജാഥയ്ക്കും സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാല്‍ ക്യാപ്ടനായ പടിഞ്ഞാറന്‍ മേഖലാ ജാഥയ്ക്കും നാട്ടിടങ്ങളില്‍ വന്‍ വരവേല്‍പാണ് ലഭിക്കുന്നത്്്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും  ജാഥയെ സ്വീകരിക്കാന്‍ ആവേശപൂര്‍വം എത്തുന്നത്.
റെഡ് വളന്റിയര്‍മാര്‍, ബാന്റ് ഗ്രൂപ്പ്, ചെണ്ട മേളം, ശിങ്കാരിമേളം, കലാരൂപങ്ങള്‍, മുത്തു കുടയേന്തിയ സ്ത്രീകള്‍, കുട്ടികള്‍, ബാലസംഘം കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ മലയോര നാട്ടില്‍ കിഴക്കന്‍ മേഖലാജാഥയുടെ സ്വീകരണത്തിന് മിഴിവേകി. പത്തനാപുരം ഏരിയയില്‍ അലി മുക്കില്‍ നിന്ന് രാവിലെ പത്തിന്് ജാഥ പര്യടനം ആരംഭിച്ചു. രാവിലെ മുതല്‍ ജാഥയെ സ്വീകരിക്കാന്‍ സ്ത്രീകള്‍, കുട്ടികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. ബാന്റ് മേളത്തിന്റെയും, മുത്ത് കുടയേന്തിയ സ്ത്രീകളുടെയും അകമ്പടിയോടെയാണ്  ജാഥ ക്യാപ്ടനെ  യോഗസ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചത.്് യോഗത്തില്‍ സജീഷ് അധ്യക്ഷനായി. പിറവന്തൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്ടന്‍ കെ എന്‍ ബാലഗോപാല്‍, ജാഥ മാനേജര്‍ ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം ബി അജയകുമാര്‍, എം മീരാ പിള്ള,ഏരിയാ സെക്രട്ടറി എന്‍ ജഗദീശന്‍, കറവൂര്‍ എല്‍ വര്‍ഗ്ഗീസ്,രാജേന്ദ്രന്‍, രാജീവന്‍എന്നിവര്‍ സംസാരിച്ചു.   
 കടുവാത്തോട്ടില്‍ റെഡ് വളന്റിയര്‍മാര്‍ നാസിക് ഡോള്‍, എന്നിവയുടെ അകമ്പടിയോടെ ജാഥ ക്യാപ്ടനെ സ്വീകരിച്ചു. യോഗത്തില്‍ കെ ബി സജീവ് അധ്യക്ഷനായി, ദിനേശ് ലാല്‍ സ്വാഗതം പറഞ്ഞു.  സബിതാ ബീഗം, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദരാജന്‍ എന്നിവര്‍ സംസാരിച്ചു.
   പട്ടാഴി മാര്‍ക്കറ്റ് ജങ്ഷനില്‍  എസ് അജി അധ്യക്ഷനായി. ഭാര്‍ഗ്ഗവന്‍ പിള്ള സ്വാഗതം പറഞ്ഞു. ജാഥ അംഗങ്ങളായ സോമപ്രസാദ് എം പി, ആര്‍ ബിജു, പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി എന്നിവര്‍ സംസാരിച്ചു..
തലവൂരില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. വാസുദേവന്‍ ഉണ്ണി സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റന്‍ കെ എന്‍ ബാലഗോപാല്‍, ജാഥ അംഗം ഐഷാ പോറ്റി എംഎല്‍എ, അഡ്വ.ബിജു കെ മാത്യു, സോമന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. കുന്നിക്കോട് മാര്‍ക്കറ്റ് ജങ്ഷനില്‍ മുഹമ്മദ് അസ് ലം അധ്യക്ഷനായി. റഹിംകുട്ടി സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്ടനെ കൂടാതെ  കെ സോമപ്രസാദ് എംപി, സി വിജയന്‍, സി സജീവന്‍, റോയി എന്നിവര്‍ സംസാരിച്ചു. എല്ലാ സ്വീകരണ യോഗങ്ങളിലും റെഡ് വളന്റിയര്‍മാരുടെ സല്യൂട്ട് ജാഥ ക്യാപ്ടന്‍ സ്വീകരിച്ചു.
ജാഥക്ക് കരവാളൂര്‍ പഞ്ചായത്തിലെ മാത്രയില്‍ ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. റെഡ് വളന്റിയര്‍മാര്‍ ജാഥാംഗങ്ങള്‍ക്ക് സല്യൂട്ട് നല്‍കി. സ്ത്രീകളും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പടെ വന്‍ ജനാവലി ജാഥയെ സ്വീകരിക്കാന്‍ എത്തി. ജാഥാ ക്യാപ്ടന്‍ കെ എന്‍ ബാലഗോപാല്‍ സ്വീകരണമേറ്റുവാങ്ങി. മാത്ര ജങ്ഷനില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിപിഐ എം കരവാളൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍ വിനോദ് കുമാര്‍ അധ്യക്ഷനായി. കരവാളൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി രാമചന്ദ്രന്‍ പിള്ള സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ അയിഷാ പോറ്റി എംഎല്‍എ, ആര്‍ ബിജു ,എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, എസ് ബിജു, പി എസ് ചെറിയാന്‍, ഡോ കെ ഷാജി, ബിസരോജാദേവി, ജയലക്ഷ്മി, അഡ്വ.പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പുനലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ജാഥാഅംഗങ്ങളായ സബിതാബീഗം, കെ സോമപ്രസാദ് എംപി എന്നിവര്‍ സംസാരിച്ചു.  സംഘാടക സമിതി സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി.  എസ് രാജേന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.  എസ് ജയമോഹന്‍, എം എ രാജഗോപാല്‍, എസ് ബിജു, അഡ്വ. പി എസ് ചെറിയാന്‍, എന്‍ പി ജോണ്‍, പി സജി, പി വിജയന്‍, എ ആര്‍ കുഞ്ഞുമോന്‍, ആര്‍ സുഗതന്‍, എം വിജയന്‍ ഉണ്ണിത്താന്‍, എ പ്രകാശ് എന്നിവര്‍ സംസാരിച്ചു. 
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ളസ് നേടിയ ബാലസംഘം ഏരിയസെക്രട്ടറി ആഷിഖിന് ജാഥാക്യാപ്ടന്‍ കെ ബാലഗോപാല്‍ ഉപഹാരം നല്‍കി
 സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാല്‍ നയിക്കുന്ന പടിഞ്ഞാറന്‍ മേഖലാ ജാഥയ്ക്ക് പോരാട്ട സ്മരണകള്‍ ഇരമ്പുന്ന ശൂരനാട്ട്  ഉജ്വല വരവേല്‍പ്പ് നല്‍കി.  രാവിലെ പത്തിന് തഴവ മണപ്പള്ളിയില്‍ നിന്നും ജാഥ പ്രയാണം തുടങ്ങി.  തുടര്‍ന്ന് ശൂരനാട് തെക്കേമുറി, പതാരം, ശാസ്താംനട എന്നിവിടങ്ങളില്‍  സ്വീകരണം നല്‍കി. ചുവപ്പ് സേനയും, പാര്‍ടി പ്രവര്‍ത്തകരും  വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകരും, സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയത്.  റെഡ്വളന്റിയേഴ്സ് ജാഥ ക്യാപ്ടന് സല്യൂട്ട് നല്‍കി.   സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്ടന്‍  കെ രാജഗോപാല്‍,  ജാഥ മാനേജര്‍ പി ആര്‍ വസന്തന്‍,  അംഗങ്ങളായ സൂസന്‍ കോടി, പി എ എബ്രഹാം,  എസ് ആര്‍ അരുണ്‍ ബാബു, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റിയംഗം എം ഗംഗാധരകുറുപ്പ്, സിപിഐ എം  ഏരിയ സെക്രട്ടറി പി ബി സത്യദേവന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സരസന്‍, സി ശിവപ്രസാദ്, വി വിജയകുമാര്‍,   സി ദിവാകരന്‍, അഡ്വ. എസ് ലീല,  ബി ജയചന്ദ്രന്‍, ബി ശശി, എസ് ശിവന്‍പിള്ള, എ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റ് മാരായ എസ് ശ്രീലത, എസ് ശശികല, എസ് ഷീജ എന്നിവര്‍ സംസാരിച്ചു.
മണപ്പള്ളിയില്‍ നടന്ന സ്വീകരണ യോഗത്തില്‍  സംഘാടക സമിതി ചെയര്‍മാന്‍ ബി ശശി അധ്യക്ഷനായി കണ്‍വീനര്‍ ആര്‍ അമ്പിളിക്കുട്ടന്‍ സ്വാഗതം പറഞ്ഞു,.  ശൂരനാട് തെക്കേമുറിയില്‍  സംഘാടക സമിതി ചെയര്‍മാന്‍ കളീക്കത്തറ ജി രാധാകൃഷ്ണന്‍ അധ്യക്ഷനായി, കണ്‍വീനര്‍ എ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പതാരത്ത് സംഘാടക സമിതി ചെയര്‍മാന്‍ ജെ സോമചന്ദ്രന്‍ പിള്ള  അധ്യക്ഷനായി, കണ്‍വീനര്‍ കെ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ശാസ്താംനടയില്‍  സംഘാടക സമിതി ചെയര്‍മാന്‍ എന്‍ പ്രതാപന്‍  അധ്യക്ഷനായി, കണ്‍വീനര്‍ ബി ബിനീഷ് സ്വാഗതം പറഞ്ഞു. സ്വീകരണങ്ങള്‍ക്ക് ജാഥാ ക്യാപ്റ്റന്‍ കെ രാജഗോപാല്‍ നന്ദി പറഞ്ഞു.
കുന്നത്തൂര്‍ ഏരിയയിലെ സ്വീകരണം നെടിയവിളയില്‍ നിന്നും ആരംഭിച്ചു.  വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പി ആര്‍ വസന്തന്‍,  സൂസന്‍കോടി, എം നൌഷാദ് എംഎല്‍എ, പി എ എബ്രഹാം, എസ് ആര്‍ അരുണ്‍ബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ കാസിം, ഏരിയ സെക്രട്ടറി പി കെ ഗോപന്‍ എന്നിവര്‍ സംസാരിച്ചു.നെടിയവിളയില്‍ ഏരിയകമ്മിറ്റിഅംഗം കെ തമ്പാന്‍ അധ്യക്ഷനായി.  സംഘാടക സമിതി കണ്‍വീനര്‍ ദേവരാജന്‍ സ്വാഗതം പറഞ്ഞു.  ശാസ്താംകോട്ട ജങ്ഷനില്‍ ഏരിയകമ്മിറ്റി അംഗം കെ കെ രവികുമാര്‍ അധ്യക്ഷനായി. സംഘാടക സമിതി കണ്‍വീനര്‍ ഇസഡ് ആന്റണി സ്വാഗതം പറഞ്ഞു. 
കാരാളിമുക്കില്‍ സംഘാടക സമിതി ചെയര്‍മാന്‍ ആര്‍ ചന്ദ്രന്‍പിള്ള അധ്യക്ഷനായി.  കണ്‍വീനര്‍ വി വിജയന്‍ സ്വാഗതം പറഞ്ഞു. 
മൈനാഗപ്പള്ളിയില്‍ നടന്ന സമാപന യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുടീത്തറ ബാബു അധ്യക്ഷനായി.  കണ്‍വീനര്‍ അഡ്വ. അന്‍സര്‍ഷാഫി സ്വാഗതം പറഞ്ഞു.
ജോര്‍ജ് മാത്യു, അഡ്വ. കെ സോമപ്രസാദ് എംപി, അഡ്വ. പി അയിഷാപോറ്റി എംഎല്‍എ, ആര്‍ ബിജു, അഡ്വ. സബിദാബീഗം എന്നിവരാണ് കിഴക്കന്‍ മേഖലാ ജാഥാംഗങ്ങള്‍.  പി ആര്‍ വസന്തന്‍, സൂസന്‍കോടി, പി എ എബ്രഹാം, എം നൌഷാദ് എംഎല്‍എ, എസ് ആര്‍ അരുണ്‍ബാബു എന്നിവരാണ് പടിഞ്ഞാറന്‍  മേഖലാ ജാഥാംഗങ്ങള്‍.