Top
24
Saturday, June 2017
About UsE-Paper

ജില്ലയിലെ ജലാശയങ്ങളില്‍ കൂട്കൃഷി വ്യാപകമാകുന്നു

Saturday May 20, 2017
*സ്വന്തം ലേഖകന്‍
മത്സ്യകൃഷിക്കായി ഒരുക്കിയിരിക്കുന്ന കൂട്

കൊല്ലം > ജില്ലയിലെ ജലാശയങ്ങളില്‍ കൂട്കൃഷി വ്യാപകമാകുന്നു.  കുറഞ്ഞചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാവുന്ന  കൂട് കൃഷിയിലേക്ക്  നിരവധി കര്‍ഷകരാണ് രംഗത്ത് വരുന്നത്. കരിമീന്‍, വറ്റ, ചെമ്പല്ലി, ഞണ്ട്  എന്നിവയാണ് കൂടുതലും ഈ രീതിയില്‍ വളര്‍ത്തുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സിറ്റ്യൂട്ട്  നടത്തിയ പഠനത്തില്‍ കേരളത്തിലെ മത്സ്യസമ്പത്തില്‍ വന്‍ കുറവ് ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.  അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ ഭാഗമായി മത്സ്യകുഞ്ഞുങ്ങള്‍ വ്യാപകമായി നശിക്കുന്നതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍  മത്സ്യസമ്പത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാണ്്. ഈ സാഹചര്യത്തിലാണ് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്  കൂട് കൃഷി പ്രോത്സാഹിപ്പിക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സിറ്റ്യൂട്ടിന്റെ സഹായത്തോടെ പരീശിലനങ്ങളും നല്‍കിവരുന്നു. 'അഡാക്കാണ്' കൃഷിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. എറണാകുളം കേന്ദ്രമായ ഗ്രീന്‍ലീഫ്  നടത്തുന്ന പരിശീലനക്യാമ്പില്‍ നുറുകണക്കിന് കര്‍ഷകരാണ് പങ്കെടുക്കുന്നത്.
ജില്ലയിലെ ഏക്കര്‍കണക്കിന്  തോടും മറ്റ് ജലാശയങ്ങളും കൂട് കൃഷിക്ക് അനുയോജ്യമാണ്്്.  ജില്ലയില്‍ ഏറ്റവും അധികം കൂട് കൃഷി നടക്കുന്നത് അഴീക്കലാണ്. കല്ലടയാറ്റിലും കൂട് കൃഷി വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ജിഐ പൈപ്പുകളില്‍ നിര്‍മിക്കുന്ന സമചതുര കൂടിന്റെ  നാലുവശവും  വലകള്‍ ബന്ധിപ്പിച്ച്് വെള്ളത്തില്‍ താഴ്ത്തിയാണ് കൃഷി ചെയ്യുന്നത്.   ഇത്തരം കൂട് ആറുവര്‍ഷം വരെ ഉപയോഗിക്കാം. നാലുമാസം കൊണ്ട് വന്‍വിളവ് എടുക്കാമെന്നതും കൃഷിയുടെ പ്രത്യേകതയാണ്.  മത്സ്യതീറ്റ മാത്രമാണ് നല്‍കുന്നത്. ജലാശയത്തിലെ പ്ളവകങ്ങളും മറ്റും മത്സ്യങ്ങള്‍ക്ക് ഭക്ഷണമാക്കാമെന്നതിനാല്‍ നല്ല രുചിയും ഈ കൃഷിരീതിയില്‍ വളരുന്ന മത്സ്യങ്ങള്‍ക്കുണ്ട്.   കേരളത്തിലെ ഏത് ജലാശയങ്ങളിലും കൂട് ക്യഷി നടത്താന്‍ അനുമതിയുണ്ട്. പഞ്ചായത്ത് അതിര്‍ത്തികളില്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ അനുമതി ലഭിക്കും. കേരളത്തില്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കൂട് കൃഷി സജീവമാണ്.



 

Related News

കൂടുതൽ വാർത്തകൾ »