Top
24
Wednesday, May 2017
About UsE-Paper

ജനറല്‍ ആശുപത്രിയില്‍ ഇനിയും പരിശോധന നടത്തും: മന്ത്രി കെ കെ ശൈലജ

Saturday May 20, 2017
വെബ് ഡെസ്‌ക്‌
ജനറല്‍ ആശുപത്രിയില്‍ പൊലീസുകാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം മന്ത്രി കെ കെ ശൈലജ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം > ജനറല്‍ ആശുപത്രിയില്‍ ഇനിയും നേരിട്ട് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ വൃത്തിയും വെടിപ്പുമുള്ളതാകണം. ഭൂരിപക്ഷം ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ചെറിയൊരു വിഭാഗം ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


തലസ്ഥാന പട്ടണത്തിന്റെ നടുക്കുള്ളതാണ്  ജനറല്‍ ആശുപത്രി. എന്നിട്ടും ശുചിത്വത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചു. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ ഒരു പെട്ടിയില്‍നിന്നാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ഇത് ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിടത്തെ ഡോക്ടര്‍മാരടക്കമുള്ളവര്‍ അന്തസ്സുള്ളവരാണ്. എന്നാല്‍, മോണിറ്ററിങ്ങില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചു. ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ പുതുക്കാനാകുമോ എന്ന് നോക്കാനും പറഞ്ഞിട്ടുണ്ട്. ആശുപത്രി വികസന ഫണ്ടില്‍ ആവശ്യത്തിന് ഫണ്ടുണ്ട്. ഇടയ്ക്കിടെ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ താന്‍ ഇനിയും അവിടെ പരിശോധന നടത്തും- മന്ത്രി കെ കെ ശൈലജ പറഞ്ഞു.

#    

 

Related News

കൂടുതൽ വാർത്തകൾ »