Top
27
Saturday, May 2017
About UsE-Paper

ജയില്‍ ജീവനക്കാര്‍ 500 മഴക്കുഴി നിര്‍മിച്ചു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ ജീവനക്കാര്‍ മഴക്കുഴികള്‍ നിര്‍മിച്ചു. ജയിലിലെ കുളവും കിണറുകളും വറ്റിവരണ്ടു. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചാണ് വിയ്യൂരിലെ അഞ്ച്  ജയിലുകളിലെയും അന്തേവാസികള്‍ക്കും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലും കുടിവെള്ളം നല്‍കിയിരുന്നത്. 
കേരള ജയില്‍ സബോഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് 500 ഓളം മഴക്കുഴികള്‍ നിര്‍മിച്ചത്. മധ്യമേഖല ഡിഐജി സാം തങ്കയ്യ മഴക്കുഴി നിര്‍മാണം ഉദ്ഘാടനം ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എം കെ വിനോദ്കുമാര്‍, വിയ്യൂര്‍ ഹൈസെക്യൂരിറ്റി പ്രിസണ്‍ സൂപ്രണ്ട് ടി ബാബുരാജന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍, വനിതാ ജയില്‍ സൂപ്രണ്ട് ടി ജെ ജയ എന്നിവര്‍ സംസാരിച്ചു. നൂറോളം ജയില്‍ ജീവനക്കാര്‍ മഴക്കുഴി നിര്‍മാണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ജയില്‍ അന്തേവാസികളുടെ സഹകരണത്തോടെ കൂടുതല്‍ മഴക്കുഴികളുടെ നിര്‍മാണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി പി വി ജോഷി അറിയിച്ചു.