18 November Sunday

രക്ഷാപ്രവര്‍ത്തനത്തിനിടെ തലശേരിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
തലശേരി
തലശേരിയിൽനിന്ന‌് ചാലക്കുടിയിലേക്ക‌് രക്ഷാപ്രവർത്തനത്തിനുപോയ സംഘത്തിലെ മത്സ്യത്തൊഴിലാളികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. തലായിയിലെ ചേപ്പന്റവിട ദിലീഷ്(34), ഗോപാലപ്പേട്ടയിലെ പുതിയപുരയിൽ റിയാസ്(37) എന്നിവർക്കാണ‌് പരിക്കേറ്റത‌്.  ഇവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
16നാണ് ഒമ്പതുപേരടങ്ങുന്ന സംഘം ഫൈബർ തോണിയുമായി ചാലക്കുടിയിലേക്ക് രക്ഷാപ്രവർത്തനത്തിന് പോയത്. ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷാകേന്ദ്രത്തിൽ എത്തിക്കാനുള്ള തിരക്കിലായിരുന്നു റിയാസും ദിലീഷും. പകുതിയോളം ആളുകളെ കേന്ദ്രത്തിലെത്തിച്ച് തിരിച്ചുമടങ്ങുന്ന വഴി തോണി കെട്ടിടത്തിന്റെ ചുവരിൽ ഇടിക്കുകയായിരുന്നു.  തലയ്ക്കും പുറത്തും പരിക്കേറ്റു. അപകടത്തിൽ തോണി ഭാഗികമായി തകർന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
നേരത്തെ ദേശീയ സുരക്ഷാക്യാമ്പിൽ പരിശീലനം നേടിയവരാണ‌് ഇരുവരും.  തീരദേശപൊലീസിന്റെ നിർദേശമനുസരിച്ചാണ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്. പരിക്കേറ്റ‌് ചികിത്സയിൽ കഴിയുന്നവർക്ക‌്  എല്ലാ സഹായങ്ങളും നൽകുമെന്ന് അഡ്വ. എ എൻ ഷംസീർ എംഎൽഎ അറിയിച്ചു. പരിക്കേറ്റവരെ തലശേരി തഹസിൽദാർ ടി വി രഞ്ജിത്ത്, വില്ലേജ് ഓഫീസർ ആർ കെ രാജേഷ്, തീരദേശ പൊലീസ് എസ്ഐ വ്രജനാഥ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top