22 September Saturday

പികെഎസ്‌ ജില്ലാ സമ്മേളന സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
ആറ്റിങ്ങൽ 
ആറ്റിങ്ങലിൽ സെപ്തംബർ 10,11,12 തീയതികളിൽ നടക്കുന്ന പികെഎസ്‌ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. പികെഎസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ വാരിജാക്ഷൻ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി എൻ സോമൻ സ്വാഗതവും എസ്‌ സുനിൽ കുമാർ നന്ദിയും പറഞ്ഞു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്‌, ഏരിയ സെക്രട്ടറി എസ്‌ ലെനിൻ, പികെഎസ്‌ ജില്ലാ സെക്രട്ടറി വണ്ടിത്തടം മധു, പ്രസിഡന്റ്‌ കാഞ്ഞിരം പാറ രവി, നഗരസഭ ചെയർമാൻ എം പ്രദീപ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ ഷൈലജാ ബീഗം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ബി സത്യൻ എംഎൽഎ (ചെയർമാൻ ), കെ വാരിജാക്ഷൻ (ജനറൽ സെക്രട്ടറി).
പ്രധാന വാർത്തകൾ
Top