21 November Wednesday

ചിറയിൻകീഴിൽ 83 വീട‌് തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
ആറ്റിങ്ങൽ 
ചിറയിൻകീഴ് താലൂക്കിൽ വെള്ളിയാഴ്ചവരെ പത്തുവീട് പൂർണമായും 73 വീട‌് ഭാഗികമായും തകർന്നതായി താലൂക്ക‌് അധികൃതർ അറിയിച്ചു. 191 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
എട്ടിടത്തായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അഴൂർ, ശാർക്കര എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രണ്ട് ക്യാമ്പുകൾ തുറന്നു. അഴൂർ ഭഗവതിവിലാസം ട്രസ്റ്റ് മന്ദിരത്തിൽ 30 കുടുംബങ്ങളെയും ശാർക്കര യുപി സ്‌കൂളിൽ  16 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. 
കിഴുവിലം പഞ്ചായത്തിൽ മൂന്നിടത്ത് ക്യാമ്പ് തുറന്നു.  കൂന്തള്ളൂർ പിഎൻഎംജി എച്ച്എസ്എസിൽ 26 കുടുംബങ്ങളെയും പടനിലം സ്‌കൂളിൽ 40 കുടുംബങ്ങളെയും പുരവൂർ യുപി സ്‌കൂളിൽ 25 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ കുന്നുവാരം യുപി സ്‌കൂളിൽ 38 കുടുംബങ്ങളെയും ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ 25 കുടുംബങ്ങളെയുമാണ് പാർപ്പിച്ചിട്ടുള്ളത്.  
അഞ്ചുതെങ്ങ് ബിബി യുപി സ്‌കൂളിൽ  40 കുടുംബങ്ങളുണ്ട‌്. 
ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റി ആറ്റിങ്ങൽ കച്ചേരി ജങ‌്ഷനിൽ സഹായ കേന്ദ്രം ആരംഭിച്ചു.
പ്രധാന വാർത്തകൾ
Top