19 September Wednesday

മനോജ്‌ രക്തസാക്ഷി ദിനം 2ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
 തച്ചങ്ങാട്‌
യൂത്ത്‌ ലീഗുകാർ ചവിട്ടിക്കൊന്ന ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ്‌ പ്രസിഡന്റായിരുന്ന ടി മനോജിന്റെ ആറാം രക്തസാക്ഷി ദിനാചരണം രണ്ടിന്‌ വിവിധ പരിപാടികാേളാടെ നടത്തും. രാവിലെ പ്രഭാതഭേരിയോടെ മുഴുവൻ യൂണിറ്റിലും പതാകയുയർത്തും.  കീക്കാനം  മനോജ്‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം നടക്കും. വൈകിട്ട്‌ നാലിന്‌ മൗവ്വൽ കേന്ദ്രീകരിച്ച്‌ വൈറ്റ്‌ വളണ്ടിയർ മാർച്ചും പൊതുപ്രകടനവും അംബങ്ങാട്‌ അനുസ്‌മരണ പൊതുയോഗവും നടക്കും. 
സംഘാടകസമിതി രൂപീകരണ യോഗം കുന്നൂച്ചി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ബാലൻ കുതിരക്കോട്‌ അധ്യക്ഷനായി. എ വി ശിവപ്രസാദ്‌, സി മണികണ്ഠൻ, വി ഗീത, പ്രജിത്ത്‌, ഗിരീഷൻ കീക്കാനം, സിന്ധു പനയാൽ, കെ  നാരായണൻ, കെ ടി സുനിൽ, മനോജ്‌ കീക്കാനം, പ്രജിത്ത്‌ ഉലൂജി, രമേശൻ പാക്കം, പി കൃഷ്ണൻ, ശാലിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുന്നൂച്ചി കുഞ്ഞിരാമൻ  (ചെയർമാൻ), ഗിരീഷൻ കീക്കാനം, ബാലൻ കുതിരക്കോട്‌, കെ പ്രജിത്ത്‌ (വൈസ്‌ ചെയർമാൻ), എ വി ശിവപ്രസാദ്‌ (കൺവീനർ), സി മണികണ്ഠൻ, മനോജ്‌ കീക്കാനം, കെ ടി സുനിൽ, മിഥുൻരാജ്‌ ((ജോയിന്റ്‌ കൺവീനർ).
 
 

 

പ്രധാന വാർത്തകൾ
Top